കഴിഞ്ഞ ദിവസം മലയാള സിനിമയെ സംബന്ധിച്ച് വളരെയേറെ സന്തോഷപ്രദമായ വാര്‍ത്തയാണ് പുറത്തുവന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം മോളിവുഡില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞു.എം.ടി യുടെ ‘രണ്ടാമൂഴം’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബഡ്ജറ്റ് ആയിരം കോടി രൂപയാണ്. ആയിരം കോടി ചിത്രത്തിന് വേണ്ടി മുതല്‍മുടക്കുമ്പോള്‍ 2500 കോടി രൂപയെങ്കിലും തിരിച്ചു പിടിക്കണമെന്ന് മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി പടമെന്ന റെക്കോര്‍ഡ് അമീര്‍ ഖാന്‍ നായകനായ ഡങ്കലിനാണ്. അതുപോലും 740 കോടി രൂപമാത്രമാണ് നേടിയത്. ചൈനയില്‍ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഡങ്കല്‍ അവിടെകൂടി റിലീസ് ചെയ്യുമ്പോള്‍ 100 കോട രൂപ കൂിട നേടുമെന്ന് പ്രതീക്ഷിച്ചാലും ആകെ നേടുക 840 കോടി രൂപയാണ്. ഈ കണക്കുവെച്ച് നോക്കിയാല്‍ 1000 കോടി രൂപ മുടക്കിയെടുക്കുന്ന മഹാഭാരതം മുടക്കുമുതല്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. ഇന്ത്യന്‍ എക്സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി.
Post Your Comments