CinemaKollywoodNEWS

സംവിധായകന്‍റെ മനസ്സിലുള്ളത് അതേ പോലെ തന്നെ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടുന്ന അഭിനയപ്രതിഭയാണ് അദ്ദേഹം ; ഗൗതം മേനോന്‍

വിക്രം- ഗൗതം മേനോന്‍ ടീമിന്‍റെ ‘ധ്രുവനക്ഷത്രം’ എന്ന ഫിലിം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ആദ്യം സൂര്യയെ നായകനാക്കി നിശ്ചയിച്ചിരുന്ന ചിത്രം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയാണ് റിലീസിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വിക്രമിന്‍റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. വിക്രമിന് ട്വിറ്റര്‍ പേജിലൂടെ ആശംസ അറിയിച്ച ഗൗതം മേനോന്‍ വിക്രമിനോടൊപ്പം വര്‍ക്ക് ചെയ്യുന്നതിനെക്കുറിച്ചും വ്യക്തമാക്കി.

“സംവിധായകന്റെ മനസ്സിലുള്ളത് അതേ പോലെ തന്നെ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടുന്ന അഭിനയപ്രതിഭയാണ്. വിക്രമിനോടൊപ്പം ജോലി ചെയ്യുന്നത് ഏറെ ആശ്വാസത്തോടെയാണ്” ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

shortlink

Post Your Comments


Back to top button