GeneralNEWS

ട്രോളുകളാവാം പക്ഷേ കളവുകളരുത്‌, നിയമനടപടിയുമായി ജോയ് മാത്യൂ

മലപ്പുറത്ത് നിന്ന് മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജോയ് മാത്യൂ പറഞ്ഞതെന്ന തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. അതിന്‍റെ സത്യാവസ്ഥ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യൂ വെളിപ്പെടുത്തി.

ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ

വ്യാജന്മാരും കപടന്മാരുമായ ട്രൊളന്മാരുടെ ശ്രദ്ധക്ക്‌
താഴെ എഴുതിവെച്ചതായ പൊട്ടത്തരം ഞാൻ പറഞ്ഞതല്ല –

ss
ഇമ്മാതിരി വിഡ്ഡിത്തങ്ങൾ സമൂഹ മാധ്യമങ്ങളിൽ എന്റെ പേരിൽ മുൻപും പ്രചരിച്ചിട്ടുള്ളത്‌ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌- ഇനി ക്ഷമിക്കവയ്യാത്തത്‌ കൊണ്ട്‌ ഞാൻ സൈബർ സെല്ലിൽ
പരാതികൊടുക്കുകയാണു-
ട്രോളുകളാവാം പക്ഷെ കളവുകളരുത്‌
അതുകൊണ്ട്‌ സൈബർ സെല്ലിൽ നിന്നു
ആരെയെങ്കിലും പ്രതിചേർത്താൽ എനിക്ക്‌
ഒന്നും ചെയ്യാനാവില്ല എന്നുകൂടി അറിയിക്കട്ടെ
താഴെ ഈ വ്യാജ ട്രോൾ എന്നെ അറിയിച്ച്‌
എന്റെ സുഹ്രത്ത്‌ സേതുമാധവൻ കൊബത്ത്‌ ഉണ്ണിക്ക്‌ നന്ദി

shortlink

Post Your Comments


Back to top button