കഴിഞ്ഞ ദിവസം മലയാള സിനിമയെ സംബന്ധിച്ച് വളരെയേറെ സന്തോഷപ്രദമായ വാര്‍ത്തയാണ് പുറത്തുവന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം മോളിവുഡില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞു.എം.ടി യുടെ ‘രണ്ടാമൂഴം’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബഡ്ജറ്റ് ആയിരം കോടി രൂപയാണ്. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലാണ് ഭീമനായി എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രം പ്രേക്ഷകന് കാഴ്ചയാക്കുമ്പോള്‍ എന്ത് കൊണ്ട് ബോളിവുഡ് താരങ്ങളെ തഴഞ്ഞു മോഹന്‍ലാലിനെ നായകനാക്കി എന്നുള്ള ചോദ്യത്തിന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ തന്നെ ഉത്തരം നല്‍കുന്നു. റേഡിയോ മാംഗോ യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.
“ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാള്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു. ഇത്രയും വലിയ ചിത്രത്തില്‍ എന്തിനാണ് മോഹന്‍ലാലിനെ നായകനാക്കുന്നതെന്ന് ബോളിവുഡ് ചോദിച്ചു. ഈ സിനിമ ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെവെച്ച് മാത്രമായിരിക്കുമെന്നാണ് താന്‍ മറുപടി നല്‍കിയത്”.- വിഎ ശ്രീകുമാര്‍
Post Your Comments