ഇന്ത്യന്‍ സിനിമയിലെ ഭീമന്‍ ചിത്രമാകാന്‍ എം.ടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം തയ്യാറെടുക്കുന്നു. ആയിരം കോടി രൂപ മുതല്‍മുടക്കി വലിയ ക്യാന്‍വാസില്‍ മഹാഭാരതം ദൃശ്യവത്കരിക്കാനാണ് അണിയറക്കാരുടെ ശ്രമം. ഗള്‍ഫിലെ പ്രമുഖ വ്യവസായി ഡോ.ബി.ആർ.ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കർണാടകയിലെ മംഗലാപുരം സ്വദേശിയായ ബി.ആര്‍.ഷെട്ടി ആസ്ഥാനമായ എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്‌സ്ചേഞ്ചിന്‍റെയും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ്. രണ്ടാമൂഴത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ആദ്യം വായിച്ചതെന്നും അതിനു ശേഷം ഇപ്പോള്‍ ചിത്രത്തിന്‍റെ തിരക്കഥ വായിച്ചെന്നും ബി.ആര്‍ ഷെട്ടി വ്യക്തമാക്കി. ചിത്രത്തിന്‍റെ സംവിധായകനായ വി.എ.ശ്രീകുമാറില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും റെഡ്ഡി പറഞ്ഞു.
Post Your Comments