നിവിന്‍ പോളി അല്‍ഫോണ്‍സ് പുത്രന് കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ചിത്രമാണ് പ്രേമം. ചിത്രത്തില്‍ മൂന്നു കാലത്തിലൂടെ മൂന്നു നായികമാര്‍ കടന്നു വന്നിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെ ഈ നായികമാരെല്ലാം ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലെ തിരക്കിലാണ്. സായി പല്ലവിയും അനുപമ പരമേശ്വരനും തെലുങ്ക് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുമ്പോള്‍ മഡോണ സെബാസ്റ്റിന് തമിഴകത്താണ് തിളങ്ങുന്നത്. ഇതിനോടകം മൂന്ന് സിനിമകള്‍ മഡോണ തമിഴകത്ത് ചെയ്തു കഴിഞ്ഞു.
ധനുഷിന്റെ പവര്‍പാണ്ടിയില്‍ ഒരു മികച്ച കഥാപ്പാത്രത്തെ ചെയ്യുന്ന മഡോണ തന് സ്റ്റീരിയോ ടൈപ്പുകളായ വേഷങ്ങള്‍ ചെയ്യില്ലെന്നും തനിക്കു അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രാമേ സ്വീകരിക്കൂവെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഓരോ സിനിമ കഴിയുമ്പോഴും താന്‍ തന്റെ അഭിനയം മികച്ചതായോയെന്നു താരതമ്യപ്പെടുത്തി നോക്കുമെന്ന് അഭിപ്രായപ്പെട്ട മഡോണ താന്‍ വിവിധ ഭാഷകളില്‍ അഭിനയിക്കുന്നത് കൂടുതല്‍ കാശിനാണെന്നും പറയുന്നു.
മഡോണയെ സംബന്ധിച്ച് തമിഴ് സിനിമാ ലോകത്ത് നിന്നും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അത്ര മികച്ചതല്ല. സെറ്റില്‍ ആരോടും അധികം സംസാരിക്കാത്ത തലക്കനമുള്ള ഒരു പെരുമാറ്റമാണ് താരം കാണിക്കുന്നതെന്നും പരുക്കന്‍ സ്വഭാവത്തില്‍ ഒന്നിലും പങ്കുക്കൊള്ളാതെ മാറിയിരിക്കുന്ന ഒരാളുമാണെന്നാണ് ചിലാ തമിഴ് മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് അതിനാല്‍ ഇനിയും അത്തരം മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂവെന്നും തനിക്ക് പ്രതിഫലം കൂടുതല്‍ വേണം എന്നൊക്കെയുള്ള പുതിയ ഡിമാന്റിലാണ് താരമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.
Post Your Comments