BollywoodCinemaGeneralNEWS

താന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കേണം? ബാങ്കുവിളിക്കുന്നതിനെ വിമര്‍ശിച്ച ബോളിവുഡ് ഗായകന്‍ വിവാദത്തില്‍

ഇസ്ലാം മതവിശ്വാസങ്ങളുടെ ഭാഗമായി മുസ്ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെ വിമര്‍ശിച്ച് ബോളിവുഡ് ഗായകന്‍ സോനു നിഗം രംഗത്ത്. ട്വിറ്ററിലൂടെയാണ് സോനുവിന്‍റെ വിവാദ പരാമര്‍ശം. ”എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും”- എന്നായിരുന്നു സോനുവിന്‍റെ ട്വീറ്റ്. ഇതിനെതിരെ നിരവധി റീട്വീറ്റുകള്‍ എത്തി.

എന്നാല്‍ ബാങ്കുവിളിക്കാന്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെയും സോനു വീണ്ടും ട്വീറ്റുമായി എത്തി. ”പ്രവാചകന്‍ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണിനു ശേഷം താന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കേണം” എന്നായിരുന്നു അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ട്വീറ്റ്.

ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും വിശ്വാസകളെയോ മത വിശവാസികളല്ലാത്തവരെയോ ഉണര്‍ത്താന്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് കരുതുന്നില്ല. പിന്നെ എന്തിനാണിതെന്നും തുടര്‍ന്നുള്ള ട്വീറ്റുകളില്‍ സോനു നിഗം ചോദിക്കുന്നു.

ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച്‌ അദ്ദേഹത്തിനെതിരെ സോഷ്യല്‍മീഡയയില്‍ വിമര്‍ശമുയരുകയാണ്. ചിലര്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജാഥകളിലും റാലികളിലും സോനു നിഗം പാടിയിട്ടുണ്ടെന്നും ചിലര്‍ മറുപടി ട്വീറ്റായി പരിഹസിക്കുന്നു. മറ്റു മതങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാന്‍ സോനു നിഗം തയാറാകണമെന്നും വലിയ വിമര്‍ശമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button