CinemaIndian Cinema

പാട്ടുപാടി അഭിനയിക്കാന്‍ പറ്റുമോ? അല്‍ഫോണ്‍സ് പുത്രന്‍റെ പുതിയ ചില നിബന്ധനകള്‍

നേരം, പ്രേമം ഈ രണ്ട് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. തന്‍റെ സിനിമാ ജീവിതത്തിലെ മൂന്നാം ചിത്രവുമായി അല്‍ഫോണ്‍സ് എത്തുകയാണ്. മലയാളികളെ തെല്ലു നിരാശയിലാഴ്ത്തിക്കൊണ്ട് തന്‍റെ പുതിയ സിനിമ ഇത്തവണ തമിഴിലാണ് അല്‍ഫോണ്‍സ് ഒരുക്കുന്നത്.

‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നത്. തന്റെ പുതിയ സിനിമയിലേക്ക് ഒരു നായികയെയും സഹ സംവിധായകരെയും അല്‍ഫോന്‍സ്‌ തേടുന്നു. അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെയാണ് പുതിയ ചിത്രത്തിനു ആവശ്യം എന്നറിയിക്കുന്ന അല്‍ഫോണ്‍സ് തന്റെ ചിത്രത്തില്‍ നായിക ആവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ മാത്രം അയച്ചാല്‍ പോരാ എന്നും പറയുന്നു. കാരണം, ഫോട്ടോ മാത്രം അയക്കുമ്പോള്‍ പാട്ടു പാടുമോ എന്ന് മനസിലാക്കാന്‍ പറ്റില്ല അത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും ഞങ്ങള്‍ക്കും സോഫ്റ്റ് വെയറുകള്‍ അറിയാമെന്നും അല്‍ഫോണ്‍സ് സൂചിപ്പിച്ചിട്ടുണ്ട്. കാര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കില്‍ സന്തോഷമാണെന്നും അല്‍ഫോണ്‍സ് പറയുന്നു.

കൂടാതെ, തമിഴും ഇന്ഗ്ലീഷും നന്നായി വശമുള്ള ഒരാണിനെയും ഒരു പെണ്ണിനെയും സഹസംവിധായകരായി വേണമെന്നും അല്‍ഫോണ്‍സ് കുറിക്കുന്നു.

ശ്രേയ ഗോഷാലിനെ പോലൊരു കുട്ടിയെ പ്രേതീക്ഷിച്ചുകൊണ്ടാണ് ഈ ഫെയ്‌സ്ബുക്ക് പേസ്റ്റ് ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തതെന്ന് അല്‍ഫോണ്‍സ് പറയുന്നു.

അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

shortlink

Related Articles

Post Your Comments


Back to top button