ഉംറയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തല്‍. മക്കയില്‍ വച്ച് ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയാത്. പ്രതിശ്രുതവരന് വ്ളാദിനൊപ്പം ഉംറയില്‍ പങ്കെടുക്കാന്‍ മക്കയിലേക്ക് പോയപ്പോഴാണ് അതിക്രമം ഉണ്ടായത്.
വിശുദ്ധ ചടങ്ങിനിടയിലും ആള്‍ക്കൂട്ടത്തില്‍ തനിക്ക് സംഭവിച്ച ഈ ദുരനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സോഫിയ പങ്കുവയ്ക്കുന്നു.
ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് താന്‍ ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്. എന്നാല്‍ ഈ അനുഭവം ശരിയല്ല. രണ്ടാം വട്ടമാണ് താന്‍ ഉമ്രയില്‍ പങ്കെടുക്കുക്കുന്നത്. തിരക്കിനിടയില്‍ വച്ചാണ് ഒരാള്‍ മോശമായ രീതിയില്‍ പെരുമാറിയത്. അയാള്‍ തന്റെ ശാരീരികമായ ബലം മുഴുവന്‍ തന്റെ ശരീരത്തില്‍ പ്രയോഗിക്കുവാന്‍ നോക്കി. സംഭവം കണ്ടുനിന്ന ചില നല്ല പുരുഷന്മാര് എന്റെ രക്ഷയ്ക്കെത്തിയെന്നും- സോഫിയ പറഞ്ഞു.
ഈ സംഭവത്തില്‍ താന്‍ വളരെ ദുഖിതയാണ്. കാരണം അള്ളാഹു സ്ത്രീകളുടെ മഹത്വം തിരിച്ചറിയുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു സ്ത്രീക്ക് ഇത്തരം ദുരനുഭവം ഉണ്ടായത് ശരിയല്ലയെന്നും സോഫിയ അഭിപ്രായപ്പെട്ടു. സ്നേഹം സമാധാനം ബാഹുമാനം ഇവയാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍. അതിനാല്‍ തനിക്ക് ഉണ്ടായ ഈ അനുഭവം ഇസ്ലാമിലെ അടിസ്ഥാന തത്വങ്ങള്‍ തെറ്റുന്നുണ്ടെന്ന സൂചനയാണെന്നും സോഫിയ കൂട്ടിച്ചേര്‍ത്തു.
Post Your Comments