എസ് എസ് രാജമൌലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വിന്റെ റിലീസ് പ്രതിസന്ധിയില്‍. കര്‍ണ്ണാടകയിലെ പ്രശ്നങ്ങള്‍ ഒത്തുത്തീര്‍പ്പ് ആകുന്നതിനു മുപേ മറ്റൊരു പ്രശ്നംകൂടി ചിത്രത്തിന്റെ അണിയറക്കാരെ പ്രതിസന്ധിയില്‍ ആക്കുകയാണ്.
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിന് ഏതാനും നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ തമിഴ്നാട്ടില്‍ ബാഹുബലി 2 വിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ വിതരണക്കാരായ എസിഇ മീഡിയ ഹര്‍ജി നല്കി. ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ എം.എസ്.ശരവണന് വിതരണക്കരായ എസിഇ മീഡിയയില്‍നിന്നും വായ്പ വാങ്ങിയെന്നും ബാഹുബലി 2 റിലീസ് ചെയ്യുന്നതിനു മുന്‍പായി 10 ലക്ഷം രൂപ കൂടി അധികം നല്കി മുഴുവന്‍ പണവും തിരികെ നല്‍കാമെന്നും വ്യവസ്ഥയുണ്ടാക്കിയിരുന്നു. എന്നാല്‍ ശരവണന് പണം തിരികെ നല്കാന് ഇതുവരെ തയാറായിട്ടില്ലയെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
മറ്റു വിതരണക്കാരെ കൂട്ടുപിടിച്ച് സിനിമ റിലീസ് ചെയ്യാനുളള നീക്കത്തിലാണെന്നും ഇതിനാല്‍ ഏപ്രില്‍ 28 ന് തമിഴ്നാട്ടിലെ ബാഹുബലി 2 വിന്റെ റിലീസ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് കെ.കല്യാണസുന്ദരം ഹര്‍ജി തളളിയെങ്കിലും ഏപ്രില്‍ 18 നു മുന്‍പായി ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്സിനോട് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന നിര്‍ദേശം കോടതി നല്‍കിയിട്ടുണ്ട്. ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്‍സ് മറുപടി നല്‍കിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസിന് പ്രതിസന്ധിയുണ്ടാകുമെന്നാണ് സൂചന.
Post Your Comments