പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വിഷുവില്‍ മലയാള സിനിമയില്‍ പുതുചലനവുമായി എത്തിയ സംവിധായകനാണ് അമല്‍ നീരദ്. സംവിധാനത്തിന്റെ പത്താം വര്‍ഷത്തിലേക്ക് കടന്ന അമല്‍ നീരദ് തന്റെ ജീവിതത്തിലെ അതിജീവനത്തിന്റെ ദിനം കൂടിയായ ആ ദിവസത്തെ ഓര്‍ത്തെടുക്കുന്നു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അമല്‍ ഓര്‍മ്മ കുറിക്കുന്നത്.
അമല്‍നീരദിന്റെ പോസ്റ്റ് ഇങ്ങനെ.
‘ബിഗ് ബി’ പുറത്തിറങ്ങിയിട്ട് പത്ത് വര്‍ഷമാകുന്നു. വെറുമൊരു സിനിമയായിരുന്നില്ല, ഞങ്ങള്‍ക്കത്. അതിജീവനമായിരുന്നു. ഞങ്ങളുടെ അവസാന നൗക. നോഹയുടെ പേടകം. ഈ പേടകത്തിന്റെ രക്ഷകനും നായകനുമായി ഒപ്പം നിന്ന പ്രിയ മമ്മൂക്കയ്ക്ക് നന്ദി. ഒപ്പം, ഇക്കാലമത്രയും ഞങ്ങളുടെ അബദ്ധങ്ങള്‍ പൊറുക്കാനും ഏതു ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഒപ്പംനിന്ന എല്ലാവര്ക്കും നന്ദി.
ആണത്തത്തിന്റെ അഹന്ത നായകന്റെ സംഘട്ടന രംഗങ്ങള്‍ക്കുമപ്പുറം അവന്റെ വീറോടെയുള്ള പരിഹാസ ചുവ ചേര്‍ന്ന സംഭാഷണങ്ങളില്‍ കൂടി നിലനിന്നിരുന്ന മുഖ്യധാരാ മലയാള സിനിമയില്‍ കാച്ചികുറിക്കിയ സംഭാഷണവും നിശബ്ദതയും കൂടിച്ചേര്‍ന്ന പുതിയൊരു ആവിഷ്കാര രീതി മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രമാണ് ബിഗ് ബി. അമല്‍ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം 2007 വിഷുവിനാണ് പുറത്തിറങ്ങിയത്.
കൊച്ചിയിലെ സാമൂഹ്യ പ്രവര്‍ത്തകയായ മേരി ജോണ്‍ കുരിശിങ്കലിന്റെ കൊലപാതകം അന്വേഷിക്കുന്ന വളര്‍ത്തുമക്കളുടെ കഥയാണ് അമല്‍ ബിഗ് ബിയിലൂടെ പറയുന്നത്. ഷാഹുല്‍ ഹമീദ് മരിക്കാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ഉണ്ണി.ആര്
Post Your Comments