
കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അതിനു സമാനമായ അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി പാര്‍വതി വെളിപ്പെടുത്തുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരാല്‍ ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പേരുകള്‍ തുറന്നുപറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ലെന്നും പാര്‍വതി ന്യൂസ് 18 ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ലൊക്കേഷനിലായിരുന്നു. ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ തനിക്ക് കൃത്യമായി മനസിലാകും. കാരണം അങ്ങനത്തെ ഒരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്ന ഒരാളാണ് താന്‍. നമ്മുടെ ശരീരം ഇങ്ങനെ ആയതുകൊണ്ട് നമ്മള് ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക എന്താണ് എന്ന് എനിക്ക് അറിയാം. പേരുകള്‍ തുറന്നുപറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഒരു ഇരയായി ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്കൊണ്ട് തന്നെ അതില്‍ നിന്ന് പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചു. ഇങ്ങനെയുള്ള സംഭവങ്ങള്‍ സിനിമാ മേഖലയില്‍ മാത്രമല്ല സമൂഹത്തില്‍ തന്നെ സര്‍വ്വ സാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും താന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ് തന്റെ ഈ സംഭവം വെളിപ്പെടുത്തുന്നതിലൂടെയെന്നും പാര്‍വതി പറയുന്നു.
സിനിമയില്‍ ശക്തമായ വര്‍ണ്ണ വിവേചനമുണ്ട്. വെളുത്ത നിറമുള്ള സ്ത്രീകള്‍ നായികാപദവിയിലെത്തുന്നതിനു കാരണം സിനിമയിലെ സവര്‍ണ മനോഭാവമാണെന്നും കമ്മട്ടിപ്പാടത്തില്‍ വിനായകന് ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ക്ക് സമാനമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാത്തത് ആ വംശീയത കാരണമാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടു.
Post Your Comments