
മലയാളത്തില്‍ ചരിത്ര വിജയമായി മാറിയ പുലിമുരുകനു ശേഷം പുതിയൊരു ബിഗ് ബജറ്റ് ചിത്രത്തിനായുള്ള തിരക്കഥയുടെ ഒരുക്കത്തിലാണ് ഉദയ്കൃഷ്ണ. മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവിന്‍റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയാണ് ഈ ചിത്രത്തിലും നായകന്‍.
കുട്ടികളെക്കാള്‍ കുഴപ്പക്കാരനായ പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജാണ് പ്രധാന ലൊക്കേഷന്‍.
ഒാണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, വരലക്ഷ്മി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
Post Your Comments