എന്നും ഇപ്പോഴും വിപ്ലവം നല്ലവൊരു കച്ചവട വസ്തുവാണ്. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് രാഷ്ട്രീയം. രാഷ്ട്രീയ ചിത്രങ്ങള്‍ കേരളത്തില്‍ പുറത്തിറങ്ങുന്നുവെങ്കിലും ക്യാമ്പസ് രാഷ്ട്രീയമാണ് യുവത്വത്തിനു ഹരം. അതിനു തെളിവാണ് ടോവിനോ തോമസ് നായകനായ മെക്സിക്കന്‍ അപാരത. എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും കമ്യൂണിസ്റ്റ് അനുഭാവികളെയും മെക്സിക്കന്‍ അപാരതയുടെ ആദ്യ ദിനത്തില്‍ തന്നെ എത്തിച്ചിരുന്നത് ഇത് കൊണ്ടായിരുന്നു. എന്നാല്‍ ഒരു കമ്യൂണിസ്റ്റ് അനുഭാവിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില രംഗങ്ങള്‍ സിനിമക്ക് അകത്ത് സൃഷ്ടിക്കപ്പെട്ടതും ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയപ്രതീക്ഷക്ക് തിരിച്ചടിയായി.
ഇപ്പോള്‍ മാറ്റൊരു ക്യാപസ് രാഷ്ട്രീയ കഥയുമായി എത്തുകയാണ് നിവിന്‍ പോളി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും നിവിന്‍ പോളി നായകനായ സഖാവ് വിഷു റിലീസായി വെള്ളിയാഴ്ച എത്തുകയാണ്. മലയാളത്തില്‍ നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത അധികമായി നേടിയ നിവിന്‍ ദേശീയ പുരസ്കാര ജേതാവും മുന്‍ എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗവുമായ സിദ്ധാര്‍ത്ഥ് ശിവയുമായി ഒന്നിക്കുന്ന ചിത്രമാണ് സഖാവ്. മെക്സിക്കന്‍ അപാരതയില്‍ സംഭവിച്ച തിരിച്ചടികള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സഖാവിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്.
സമാന രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തിലൂടെ വില്ലനായി നില്ക്കുന്ന ടൊവിനോ നിവിന്‍ പോളിയുടെ സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രധാന എതിരാളി മാറുന്നുവെന്നാണ് പുതിയ ചര്‍ച്ച. നിവിന്‍ നിസഹകരണ മനോഭാവമാണ് സംവിധായകരോട് കാട്ടുന്നതെന്നും അതിനാല്‍ നിവിനു വേണ്ടി തയ്യാറാക്കിയ പല തിരക്കഥകളിലും ഇപ്പോള്‍ നായകസ്ഥാനത്തേക്ക് സംവിധായകര്‍ പരിഗണിക്കുന്നത് ടൊവിനോയെയാണെന്നും സൂചനകളുണ്ട് .
ആഷിഖ് അബു നിവിന്‍ പോളിയെ വച്ച് എടുക്കാനിരുന്ന പുതിയ സിനിമയില്‍ ഇപ്പോള്‍ നായകന് ടൊവീനോയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് സമാനമായി പല സംവിധായകരും ഇപ്പോള്‍ ചിന്തിച്ചു കഴിഞ്ഞുവെന്നും അറിയുന്നു. പുതിയ നായകനായി മാലയലാ സിനിമയില്‍ ടോവിനോ ഉയര്‍ന്നു വരുന്നതാണ് ഗപ്പി, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ ചിത്രങ്ങളുടെ സ്വീകാര്യത കാണിക്കുന്നത്. കുഞ്ഞിരാമായണം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകന് ബേസില്‍ അണിയിച്ചൊരുക്കിയ ഗോദയിലും ടൊവിനോയാണ് നായകന്. ചിത്രം ഉടന്‍ റിലീസ് ആകും . ഇതിനു പുറമെ മറ്റൊരു ചിത്രവും ടൊവിനോയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മികച്ച ചിത്രങ്ങളുമായി എത്തിയ നിവിന്റെ താരപദവിയ്ക്ക് സാമാനമായി സ്വീകാര്യത ടോവിനോ നേടിക്കഴിഞ്ഞു. ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യമാണ് നിവിന്റെതായി അവസാനമെത്തിയ ചിത്രം. അതിനാല്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്ന ഈ നിവിന്‍ സഖാവിന്റെ വിജയം അനിവാര്യാമാണ്. പുതുമുഖ സംവിധായകന് അല്‍ത്താഫ് ഒരുക്കുന്ന ഞണ്ടുകള്‍ എന്നാ ചിത്രത്തിലും നിവിന്‍ നായകന് ആകുന്നുണ്ട്. സഖാവിന്റെ ‘ഭാവി’ ഈ ചിത്രത്തിനും നിര്‍ണ്ണായകമാകും.
യുവ താരങ്ങള്‍ എല്ലാം വളരെ മികച്ച കഥകളുടെ ഭാഗമായി വിജയം നേടി മുന്നേറുമ്പോള്‍ അവസരങ്ങള്‍ക്ക്മേല്‍ മുഖാന് തിരിക്കുന്ന നിവിന്‍ പോളിക്ക് തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നല്കാന് ടൊവിനോ വില്ലനാകും.
Post Your Comments