
രാജ്യത്ത് സ്ത്രീകള്‍ കടുത്ത അരക്ഷിതത്വമാണ് അനുഭവിക്കുന്നതെന്ന് ജയ ബച്ചന്. അതിനു തെളിവാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ ഒരു ബംഗാള്‍ യുവ നേതാവ് പ്രഖ്യാപിച്ചതെന്നും ജയ ബച്ചന് പറഞ്ഞു.
നിങ്ങള്‍ക്ക് പശുക്കളെ സംരക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ സ്ത്രീസംരക്ഷണത്തിന് ഇവിടെ ആരുണ്ട്? ഒരു സ്ത്രീയോട് ഇത്തരത്തില്‍ ഒരാള്‍ സംസാരിക്കാന്‍ ധൈര്യപ്പെടുന്നത് എങ്ങനെയാണ്? ഇതാണോ സ്ത്രീകളെ സംരക്ഷിക്കുന്ന രീതിയെന്നും രാജ്യ സഭയില്‍ ജയ വിമര്‍ശിച്ചു.
അതേസമയം യുവമോര്‍ച്ച നേതാവിന്റെ പ്രസ്താവന ബി.ജെ.പി തള്ളികളഞ്ഞിരുന്നു. സര്‍ക്കാര്‍ ഇയാള്‍ക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
Post Your Comments