സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ തുടക്കകാലം മുതലുള്ള പ്രസിഡന്‍റ് ആണ് ഇന്നസെന്റ്. 16 വര്‍ഷവും തുടര്‍ച്ചയായി ചലച്ചിത്ര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ഇന്നസെന്റിന് സാധിക്കുന്നതെങ്ങനെയെന്നു പല വിമര്‍ശനവും ഉണ്ടാകാറുണ്ട്. അതിനുത്തരം നല്‍കുകയാണ് സംവിധായകന്‍ ഫാസില്‍.
പലരും ധരിച്ചുവെച്ചിട്ടുണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഔദാര്യം കൊണ്ടാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായി തുടരുന്നതെന്ന്. വേറെ ആളെ നോക്ക്. ആ വമ്പന്മാരെയൊക്കെ കൈകാര്യം ചെയ്യാനുള്ള സകലവിദ്യകളും കൈയില്‍ വെച്ചിട്ടാണ് ഈ കളികളൊക്കെ ഇന്നസെന്റ് നടത്തുന്നത്. എല്ലാവര്‍ക്കുമറിയാമത്. സഹധര്‍മ്മിണി ആലീസിനുമറിയാം. ഒരിക്കല്‍ കുടുംബകലഹത്തിനിടെ നന്നേ ദേഷ്യം പിടിച്ചപ്പോള്‍ ദേ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇട്ട് വട്ടുതട്ടിക്കളിക്കുന്നത് പോലെ എന്റടുത്ത് കളിക്കാന്‍ വരണ്ടാന്ന് ആലീസ് പറഞ്ഞതായുളള ഒരു കഥയും പ്രചാരത്തിലുണ്ട്. ഇന്നസെന്റിന്റെ ‘ഇരിങ്ങാലക്കുടയ്ക്കു ചുറ്റും’ എന്ന പുസ്തകത്തിനെഴുതിയ അവതാരികയിലാണ് ഫാസില്‍ ഈ അഭിപ്രായം പറയുന്നത്. മാതൃഭൂമി ബുക്സ് ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
Post Your Comments