GeneralNEWS

വെളുത്ത നായികയെ മതിയെന്ന് പറഞ്ഞപ്പോള്‍ ജയിച്ചു കാണിക്കണമെന്നത് എന്‍റെ വാശിയായിരുന്നു; നടി ഐശ്വര്യ രാജേഷ്‌

സത്യന്‍ അന്തിക്കാട് ചിത്രമായ ‘ജോമോന്റെ സുവിശേഷങ്ങളി’ലൂടെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ഐശ്വര്യ രാജേഷ്. സൗന്ദര്യം കുറവാണെന്ന പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായി താരം വെളിപ്പെടുത്തുന്നു.

സൗന്ദര്യത്തിന്‍റെ പേരില്‍ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. എനിക്ക് ഇരുനിറമാണ്, നായികമാര്‍ വെളുത്തിരിക്കണം എന്ന ബോധംവെച്ച് പുലര്‍ത്തുന്നവരാണ് അങ്ങനെ പറഞ്ഞത്. അവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണമെന്നുള്ളത് വാശിയായിരുന്നു അതിനാലാണ് സിനിമയെ ഗൗരവമായി എടുത്തതെന്നും ഐശ്വര്യ രാജേഷ്‌ പറഞ്ഞു. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ‘സഖാവ്’ എന്ന ചിത്രത്തിലാണ് ഐശ്വര്യ നായികയായി അഭിനയിച്ചത്, ‘കാക്കമുട്ടൈ’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ താരത്തിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button