തമിഴിലും മലയാളത്തിലും ശ്രദ്ധേയനായ നടനാണ് സമുദ്രകനി. തമിഴില്‍ താന്‍ ഒരുക്കിയ അപ്പ എന്ന ചിത്രം ജയറാമിനെ നായകനാക്കി ആകാശ മിഠായി എന്ന പേരില്‍ മലയാളത്തില്‍ സംവിധാനം ചെയ്യുകയാണ് താരം. ചിത്രത്തില്‍ ആദ്യം നായികയായി തിരഞ്ഞെടുത്തത് മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടി വരലക്ഷ്മിയെയാണ്. എന്നാൽ ഈ ചിത്രത്തില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാർത്ത വന്നിരുന്നു. നിർമാതാക്കളുമായി യോജിച്ച് പോകാൻ കഴിയാത്തതിനാല്‍ ചിത്രത്തിൽ നിന്നും പിൻവാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. സിനിമയുടെ സംവിധായകനായ സമുദ്രക്കനി നടി ഇറങ്ങിപ്പോയതിനു കാരണം വ്യക്തമാക്കി രംഗത്തെത്തി.
ചിത്രീകരണത്തിനിടയില്‍ തനിക്ക് ലഭിച്ച ഹോട്ടൽ താമസസൗകര്യത്തിൽ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് സംവിധായകന് പറയുന്നു. ചിത്രത്തിലെ അഭിനേതാക്കൾക്കായി ഹോട്ടലിൽ താമസസൗകര്യം നിർമാതാക്കൾ ഒരുക്കിയിരുന്നു. എന്നാൽ അവര്‍ നല്കിയ ഹോട്ടൽ വരലക്ഷമിക്ക് ഇഷ്ടപ്പെടാതിരിക്കുകയും തനിക്ക് സ്റ്റാർ ഹോട്ടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമായി വഴക്കുണ്ടാക്കുകയും ചെയ്തു.
ഇതൊരു ചെറിയ സിനിമയാണ്. അതുകൊണ്ടുതന്നെ താനടക്കമുള്ള എല്ലാ താരങ്ങൾക്കും നിർമാതാവ് ഒരു ഹോട്ടലിൽ തന്നെയാണ് റൂം ബുക്ക് ചെയ്തത്. അവർക്ക് സ്റ്റാര്‍ ഹോട്ടല്‍ നൽകാനാകില്ലെന്ന് നിർബന്ധം പിടിച്ചതോടെ നടി തന്നെ സ്വയം ചിത്രത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നുവെന്നും സമുദ്രകനി പറയുന്നു. എന്നാൽ ഈ പ്രശ്നം ഇവിടെകൊണ്ട് തീരണമെന്നും വരലക്ഷമിയുടെ തീരുമാനത്തിൽ താന്‍ എതിരല്ലെന്നും ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ഇരുകൂട്ടരെയും അറിയിച്ചിട്ടുണ്ടെന്നും പുതിയ നായികയായി ഇനിയയെ തീരുമാനിച്ചതായും സമുദ്രകനി പറഞ്ഞു.
Post Your Comments