ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ സെന്‍സര്‍ ബോര്‍ഡ് കൈകടത്തിയ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് യോഗ്യത നേടി. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ഹോളിവുഡ് ഫോറിന് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ജലീസില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് തിരഞ്ഞെടുത്തത്.
ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ഉള്‍പ്പെടുത്തിയെന്നും ഒരു പ്രത്യേക മതവിഭാഗത്തെ ആധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിച്ചത്.
ചിത്രം ബഹിഷ്കരിക്കുമെന്ന് ഓള് ഇന്ത്യ മുസ്ലീം തെഹ്വാര്‍ കമ്മറ്റിയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ചിത്രം മുസ്ലീം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടനയുടെ ആരോപണം. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നാല് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങള്‍
Post Your Comments