
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ ചിരഞ്ജീവിക്കും മകനുമെതിരെ മുതിര്‍ന്ന താരം രാജ് കിരണ്‍ രംഗത്ത്. തെലുങ്കില്‍ ശ്രദ്ധേയമായ യുവതാരമായി വളര്‍ന്ന രാം ചരണിന്‍റെ ഒരു ചിത്രത്തിലേക്ക് തന്നെ വിളിച്ചിട്ട് പറയാതെ മാറ്റിയതിനാണ് താരം വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
രാം ചരണ്‍ നായകനായെത്തിയ ചിത്രം ഗോവിന്ദുഡു അന്തരിവാഡലയില്‍ ചരണിന്റെ മുത്തഛന്‍റെ വേഷത്തിലേക്ക് രാജ് കിരണിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ അധികം വൈകാതെ ഒരു കാരണവും കൂടാതെ ആ സിനിമയില്‍ നിന്നു തന്നെ പുറത്താക്കുകയും പകരം പ്രകാശ് രാജിനെ ആ വേഷം ചെയ്യാന്‍ ഏല്‍പ്പിക്കുകയും ചെയ്തതായി രാജ് കിരണ്‍ ആരോപിക്കുന്നു. ഈ പ്രവൃത്തിയ്ക്കു പിന്നില്‍ ചിരഞ്ജീവിയാണെന്ന് താന്‍ പിന്നീടറിഞ്ഞതായും രാജ് കിരണ്‍ പറഞ്ഞു.
തന്നെ മാറ്റിയെന്നതിലല്ല, ഈക്കാര്യം തന്നെ അറിയിച്ചില്ല എന്നുള്ളതാണ് തന്‍റെ വലിയ വിഷമമെന്നും താരം പറയുന്നു. ഈ സംഭവത്തെക്കുറിച്ച് രാജ് കിരണ്‍ ആദ്യമായല്ല ഇത്തരത്തിലൊരു തുറന്ന അഭിപ്രായ പ്രകടനം നടത്തുന്നത്.
Post Your Comments