മാടമ്പിക്കും ഗ്രാന്റ് മാസ്റ്ററിനും മിസ്റ്റര്‍ ഫ്രോഡിനും ശേഷം ബി.ഉണ്ണികൃഷ്ണനൊപ്പം മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് വില്ലന്‍. തെന്നിന്ത്യയിലെ മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു. താടിയും മുടിയും പാതി നരച്ച ലുക്കിലായിരുന്നു കഥാപാത്രം. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ പുതിയൊരു ലുക്കും പുറത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടത്. മീശ മാത്രം നിര്‍ത്തി ഷേവ് ചെയ്ത രൂപത്തിലാണ് പുതിയ മോഹന്‍ലാല്‍ കഥാപാത്രം. മുടി മുന്നില്‍മാത്രം അല്‍പം നരച്ചിട്ടുണ്ട്.
കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി എന്തും ചെയ്യാന്‍ തയ്യാറായ നടനാണ് മോഹന്‍ലാല്‍. ‘വില്ലന്‍’ ചിത്രീകരണത്തിനുവേണ്ടി മോഹന്‍ലാല്‍ പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തില്‍ 21 ദിവസത്തെ ആയുര്‍വേദ ചികിത്സ നടത്തി ശരീരഭാരം കുറച്ചിരുന്നു.
തമിഴില്‍ നിന്ന് വിശാലും ഹന്‍സികയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷി ഖന്നയും ഈ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുന്നു. ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണ്. പീറ്റര്‍ ഹെയ്‌നിനൊപ്പം സ്റ്റണ്ട് സില്‍വയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത്. റോക്ക്‌ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമാണ്.
Post Your Comments