CinemaGeneralIndian CinemaMollywoodNEWS

എല്ലാം മറന്നുള്ള ആഘോഷങ്ങള്‍ക്കായി വിഷു ചിത്രങ്ങള്‍ വരവായി 

മലയാളികള്‍ക്ക് വിഷു. ഓണം, ക്രിസ്തുമസ് എന്ന് തുടങ്ങി എല്ലാം ആഘോഷമാണ്. സ്കൂള്‍ വേനല്‍ അവധി ആരംഭിച്ചതുമുതല്‍ തിയേറ്ററുകള്‍ പുത്തന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. സിനിമ വ്യവസായത്തെ വളര്‍ത്തുന്ന ഇത്തരം ആഘോഷ രാവുകളെ മുന്നില്‍ കണ്ടുകൊണ്ടു ധാരാളം ചിത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം നിവിൻ പോളിയുടെ ജേക്കബിന്റെ സ്വർഗരാജ്യം മാത്രമേ വിഷു ചിത്രമായി തിയറ്ററിൽ ആഘോഷമാക്കാൻ എത്തിയിട്ടുണ്ടായിരുന്നുള്ളൂവെന്നതിനാൽ ഈ വിഷുവിന് എല്ലാം മറന്നുള്ള ആഘോഷമാണ് എത്താൻ പോകുന്നത്. സൂപ്പര്‍ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, നിവിൻപോളി എന്നിവരുടെ കലക്കൻ ചിത്രങ്ങളാണ് വിഷു ആഘോഷം കൊഴുപ്പിക്കാൻ എത്തുന്നത്.

മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേഴ്സ് ആഘോഷ വരവറിയിച്ച് നേരത്തെ തന്നെ തിയറ്ററിൽ എത്തിക്കഴിഞ്ഞു. ദിലീപിന്റെ ജോർജേട്ടൻസ് പൂരം അൽപം മുൻപേ തിയറ്ററിൽ എത്തി. തമാശയ്ക്കു മുൻതൂക്കം നൽകുന്ന ചിത്രമാണ് ബിജു സംവിധാനം ചെയ്ത ജോർജേട്ടൻസ് പൂരം. മമ്മൂട്ടി ചിത്രമായ പുത്തൻപണം വിഷുവിനു ഒരു ദിനം മുന്‍പേയും നിവിൻപോളി ചിത്രമായ സഖാവ് വിഷുവിനും തിയറ്ററിലെത്തും.

വലുതും ചെറുതുമായ ചിത്രങ്ങളിലൂടെ മലയാള സിനിമ വളരുകയാണ്. അടുത്തകാലത്തായി ഇറങ്ങിയ അങ്കലമാലി ഡയറീസിനു പിന്നാലെ മഹേഷ് നാരായണന്റെ ടേക്ക് ഓഫും നല്ല ചിത്രമെന്ന പേരു നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശന വിജയം നേടുകയാണ്‌.

മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സ് വീണ്ടുമൊരു യുദ്ധക്കഥയാണു പറയുന്നത്. കീർത്തിചക്രയിലൂടെ മോഹൻലാൽ അവതരിപ്പിച്ച മേജർ മഹാദേവനായി ലാൽ വീണ്ടുമെത്തുകയാണ്. ഏറെക്കാലത്തിനു ശേഷമെത്തുന്ന ലാലിന്റെ ഇരട്ടവേഷമുള്ള ചിത്രം കൂടിയാണിത്. ആശാ ശരത് ആണ് ചിത്രത്തില്‍ നായിക. രഞ്ജിപണിക്കർ, സൈജു കുറുപ്പ് തുടങ്ങി വലിയൊരു താര നിരയുള്ള ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് പുത്തൻപണം. ഭാഷയിലെ വ്യത്യസ്തതയിലൂടെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകത നല്‍കുന്ന മമ്മൂട്ടി ഈ ചിത്രത്തില്‍ കാസർകോടൻ ഭാഷയിൽ ആണ് എത്തുക. പണവും മനുഷ്യനും തമ്മിലുള്ള വിശുദ്ധവും അശുദ്ധവുമായ കഥയാണ് രഞ്ജിത്ത് ഈ ചിത്രത്തില്‍ പറയുന്നത്.

ദേശീയ പുരസ്കാര ജേതാവ് സിദ്ധാർഥ് ശിവയും യുവതാആരം നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സഖാവ്. ഈ ചിത്രത്തിൽ മൂന്നു നായികമാരാണ്. ഐശ്വര്യ, ഗായത്രി, അപർണ ഗോപിനാഥ് എന്നിവർ. സംവിധായകൻ തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്.
കേരളത്തിലെ കാംപസുകളിലെ രാഷ്ട്രീയം അവതരിപ്പിച്ച ഒരു മെക്സിക്കന്‍ അപാരത എന്ന ടോവിനോ തോമസ്‌ ചിത്രം വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ ക്യാമ്പസ് രാഷ്ട്രീയം പറയുന്ന ഈ സാഖാവിനെയും യുവത്വം ഏറ്റെടുക്കുമെന്ന് ചിന്തിക്കാം.

shortlink

Related Articles

Post Your Comments


Back to top button