ഫാഷന്‍ ലോകത്ത് നിന്ന് ഏറെ പ്രശംസ നേടിയ “അക്വാ ബ്ലൂ കണ്ണുകളുള്ള സുന്ദരി”യുടെ മരണം കൊലപാതകമെന്ന് സൂചന. മാലിദ്വീപില്‍ നിന്നുള്ള മോഡല്‍ റൗദ ആതിഫിനെ മാര്‍ച്ച് 29 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റൗദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരന് റയാനാണ് രംഗത്തെത്തിയിരിക്കുന്നത്.
ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും റയാന് ആരോപിക്കുന്നു. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതി സഹോദരി പിന്തുടരാത്തതാണ് കൊലപാതകത്തിന് കാരണമെന്നും റയാന് പറയുന്നു.
ഒക്ടോബര്‍ ലക്കം വോഗ് ഇന്ത്യയുടെ മുഖചിത്രത്തിലൂടെയാണ് റൗദ ശ്രദ്ധേയമായത്. ബംഗ്ലാദേശിലെ ഇസ്ലാമി ബാങ്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നു റൗദ. റൗദയുടെ വസ്ത്രധാരണം ഇസ്ലാം അനുശാസിക്കുന്ന വിധമല്ലെന്നും മര്യാദയില്ലാത്തതുമാണെന്ന് പ്രചാരണം ഉണ്ടായിരുന്നു.എന്നാല്‍ കോളേജിനുള്ളില്‍ മുഖം മറയ്ക്കുന്ന രീതിയിയിലായിരുന്നു റൗദയുടെ വസ്ത്രധാരണമെന്നും റയാന് ചൂണ്ടിക്കാണിക്കുന്നു.
തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദവുമായി റൗദയുടെ അച്ഛന് മുഹമ്മദ് ആത്തിഫും മുന്‍പ് രംഗത്തെത്തിയിരുന്നു.
Post Your Comments