കമല്‍ ഹാസനും ഗൗതമിയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകരും സിനിമാ ലോകവും കേട്ടത്. പതിനാല് വര്‍ഷം ഒന്നിച്ച് താമസിച്ച ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ വേര്‍പിരിയല്‍ സമയത്ത് ശക്തമായിരുന്നു. നടി അഭിരാമിയുമായുള്ള കമലിന്റെ ബന്ധമാണ് വേര്‍പിരിയലിന് കാരണം എന്നൊരു കിംവദന്തി ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്ത വീണ്ടും സജീവമാകുന്നു.
നടി അഭിരാമിയെ കമല്‍ ഹസന്‍ വിവാഹം ചെയ്യാന്‍ പോകുന്നതായ വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ സജീവമാകുന്നു. അഭിരാമിയും കമലും ഉടന്‍ വിവാഹിതരാകും എന്ന തരത്തിലാണ് ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഗൗതമിയെ പിരിയാന്‍ കാരണവും അഭിരാമിയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് താരങ്ങള്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.
ത്തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അഭിരാമി 2009 ല്‍ രാഹുല്‍ പവനനുമായുള്ള വിവാഹം കഴിഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അഭിരാമി 2014 ല്‍ അപ്പോത്തിക്കരി എന്ന മലയാള ചിത്രത്തിലൂടെ മടങ്ങി വന്നു.
Post Your Comments