CinemaGeneralNEWS

ദേശീയ അവാര്‍ഡ്‌ നിര്‍ണയം ; ‘അന്നൊക്കെ ആര്‍ക്കും പ്രശ്നമില്ലായിരുന്നല്ലോ’ വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയദര്‍ശന്‍

അടുത്ത സുഹൃത്തായത് കൊണ്ടാണ് പ്രിയദര്‍ശന്‍ അക്ഷയ് കുമാറിനെ മികച്ച നടനായി പരിഗണിച്ചതെന്നായിരുന്നു വിമര്‍ശകരുടെ വാദം. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയര്‍ന്നിരുന്നു. എല്ലാ വിമര്‍ശകര്‍ക്കുമുള്ള ഉശിരന്‍ മറുപടിയുമായി പ്രിയദര്‍ശനും രംഗത്തെത്തി.

പ്രിയദര്‍ശന്റെ വാക്കുകളിലേക്ക്

“കഴിഞ്ഞ വർഷം ജൂറി ചെയർമാനായിരുന്ന രമേശ് സിപ്പി അമിതാഭ് ബച്ചനാണ് മികച്ച നടനുള്ള പുരസ്കാരം നൽകിയത്. രമേശ് സിപ്പിയുടെ അടുത്ത സുഹൃത്ത് ആണ് ബച്ചൻ. അന്ന് അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല. മാത്രമല്ല പ്രകാശ് ഷാ ജൂറിയായിരുന്ന സമയത്ത് സുഹൃത്ത് അജയ് ദേവ്ഗണിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അന്നും വിവാദങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എന്തിനാണ് ഇന്ന് ഈ അവാർഡിനെച്ചൊല്ലി ചോദ്യങ്ങളുണ്ടാകുന്നത്.’
റസ്റ്റം, എയർലിഫ്റ്റ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് അക്ഷയ്‌യ്ക്ക് അവാർഡ് നൽകിയത്. അത് ജൂറിയുടെ തീരുമാനമാണ്”-പ്രിയദര്‍ശന്‍

shortlink

Post Your Comments


Back to top button