ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് അതിക്രമത്തെ വിമർശിച്ചും പരിഹസിച്ചും നടന് ജോയ് മാത്യു. ജിഷ്ണു പ്രണോയിയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കെ.എം.ഷാജഹാനേയും ഷാജിര്‍ ഖാനേയും അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നപടിയെയാണ് നടനും സംവിധായകനുമായ ജോയ് മാത്യൂ പരിഹസിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബത്തിന് അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗൂഡാലോചന കുറ്റവുമാണ് ഫലമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഷാജഹാനും ഷാജിര്‍ ഖാനും ഭാര്യ മിനിയും അങ്ങനെ ജയിലിലായി. തോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക് സാമി വരെ അകത്തായെന്നും അദ്ദേഹം പറയുന്നു.
അതിനാല്‍ തന്നെ ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച താന്‍ പിന്‍വാങ്ങുകയാണ്. നോട്ട് കിട്ടാതാവുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്കാരിക നായകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും ഇനി താനില്ലെന്നും ജോയ് മാത്യൂ പറഞ്ഞു.
പോസ്റ്റ് പൂര്‍ണ്ണ രൂപം
അനുഭാവം പ്രകടിപ്പിക്കാൻ സമരക്കാരുടെ അരികിൽ പോയാൽ അറസ്റ്റും ഗുഡാലോചനാക്കുറ്റവും!
ഷാജഹാനും ഷാജിർ ഖാനും മിനിയും
അങ്ങിനെ ജയിലിലായി-തോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക് സാമി വരെ അകത്തായി-
അതുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തോട്
അനുഭാവം പ്രകടിപ്പിക്കാൻ തീരുമാനിച്ച
ഞാനിതാ പിൻവാങ്ങുന്നു-
നോട്ട് കിട്ടാതാവുബോൾ മാത്രം വാ തുറക്കുന്ന സാംസ്കാരിക നയകന്മാരെ മുന്നിൽക്കണ്ട് ഒരു പ്രതിഷേധത്തിനും
ഇനി നമ്മളില്ല
Post Your Comments