ബോളിവുഡിലെ പ്രണയ ഹീറോ രണ്‍ബീര്‍ കപൂറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍കാമുകി ദീപിക പദുക്കോണ്‍. രണ്‍ബീര്‍ ഇപ്പോഴും കോണ്ടം പോക്കറ്റില്‍ സൂക്ഷിക്കുന്ന വ്യക്തിയാണെന്ന വെളിപ്പെടുത്തലാണ് ദീപിക നടത്തിയിരിക്കുന്നത്. രണ്‍ബീറിന്റെ ഈ സ്വഭാവം കാരണം തനിക്ക് പലയിടത്തുവച്ചും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദീപിക പറയുന്നു. ഇത് കേട്ട് ഞെട്ടിയ ബോളിവുഡ് സുന്ദരി സോനം കപൂര്‍ പുതിയ ചിത്രത്തില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ട്.
സഞ്ജയ് ദത്തിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി രാജ്കുമാര് ഹിരാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക ആയിരുന്നു സോനം. സോനത്തിന്റെ ആദ്യ ചിത്രത്തില്‍ നായകന് രണ്‍ബീര്‍ ആയിരുന്നു. അത്കൊണ്ട് തന്നെ വീണ്ടും രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനാല്‍ സോനം സന്തോഷവതിയായിരുന്നു. എന്നാല്‍ അതിനിടയിലാണ് ദീപികയുടെ വെളിപ്പെടുത്തല്‍. എന്തായാലും ചിത്രത്തില്‍ നിന്നും സോനം പിന്മാറിക്കഴിഞ്ഞു.
നായികമാരെ മാറിമാറി പ്രണയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് രണ്‍ബീറിന്റെ ഒരു വിനോദമാണെന്നാണ് ബോളിവുഡ് കിംവദന്തി.
Post Your Comments