വാട്സ് ആപ്പിലും ട്രോളുകളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു തമാശയാണ് എഴാം ക്ലാസുകാരന്‍ ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വര്‍ണിക്കുക എന്ന ചോദ്യത്തിനു ഡിഷ്യൂം ഡിഷ്യൂം-റാം,റാം എന്ന് എഴുതിയ കുട്ടി. ഈ ഉത്തരകടലാസ് പരിശോധിക്കുന്ന സ്‌കൂള്‍ മാസ്റ്ററുടെ റോളില്‍ പ്രിയദര്‍ശന്‍ ആയിരുന്നുവെങ്കില്‍ ആ കുട്ടിക്ക് ഒന്നാം റാങ്ക് തന്നെ കിട്ടുമായിരുന്നുവെന്ന് മുന്‍ ദേശീയ ചലചിത്ര പുരസ്‌കാര ജേതാവും ഡോക്യൂമെന്ററി സംവിധായകനുമായ ജോഷി ജോസഫ്.
ദേശീയ പുരസ്കാരത്തില്‍ മികച്ച സ്റ്റണ്ട് മാസ്റ്റര്‍ക്ക് പുരസ്‌കാരം നല്‍കിയതിനെ കുറിച്ച് മാതൃഭൂമി പത്രത്തിലൂടെയാണ് ജോഷി ജോസഫ് ഇങ്ങനെ പ്രതികരിച്ചത്. ദംഗലിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ക്കാണ് പുരസ്‌കാരം നല്‍കിയിരുന്നതെങ്കില്‍ അതിന്റെ അര്‍ത്ഥവും മാനവും മറ്റൊരു വിശാല ലോകത്തേക്ക് ഈ അവാര്‍ഡിനെ വിക്ഷേപിക്കുമായിരുന്നുവെന്നും ജോഷി ജോസഫ് എഴുതിയിരിക്കുന്നു.
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പല പാളിച്ചകളും സംഭവിച്ചിട്ടുണ്ട്. വിനായകനില്‍ നിന്ന് പ്രത്യേക പരാമര്‍ശം മോഹന്‍ലാലിലേക്ക് പോകുമ്പോഴും ജനപ്രിയ സിനിമയില്‍ പ്രചോദാക്തമകമായ സ്ത്രീപക്ഷ സിനിമയായി കുതിച്ച ദംഗല്‍ മത്സരത്തിനുള്ളപ്പോള്‍ തന്നെ സുഹൃത്ത് അക്ഷയ് കുമാറിന് അവാര്‍ഡ് കൊടുക്കുമ്പോഴും പരോക്ഷമായ ഒരു ബ്രാന്‍ഡിങ് മുങ്ങിക്കപ്പല്‍ ഉയര്‍ത്തിക്കൊണ്ട് വരുകയാണ് പ്രിയദര്‍ശന്‍ ചെയ്തതെന്നും ജോഷി ജോസഫ് വിമര്‍ശിക്കുന്നു.
Post Your Comments