CinemaNEWS

പേരില്‍ കൗതുകം നിറച്ച് അനില്‍ രാധാകൃഷ്ണ മേനോന്‍റെ അടുത്ത ചിത്രം വരുന്നു

ദേശീയ അവാര്‍ഡ്‌ ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്‍ തന്‍റെ നാലാം ചിത്രവുമായി രംഗത്ത്. വ്യത്യസ്തമായ ടൈറ്റിലുകളാല്‍ ആദ്യം തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടുന്നതാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ സിനിമകളുടെ രീതി. അനില്‍ രാധാകൃഷ്ണ മേനോന്‍ പങ്കുവെയ്ക്കുന്ന സിനിമകള്‍ ലളിതവും പേര് കഠിനവുമാണ്.’നോര്‍ത്ത് 24′, ‘സപ്തമശ്രീ തസ്‌കര’, ‘ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി’ എന്നിവയാണ് അനിലിന്‍റെ മുന്‍കാല ചിത്രങ്ങള്‍. പേരിലെ പുതുമ നിലനിര്‍ത്തികൊണ്ട് തന്‍റെ നാലാം ചിത്രത്തിലും കുഞ്ചാക്കോ ബോബനെയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ നായകനാക്കുന്നത്. ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രി (ക്‌സ്)’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്‍റെ ചിത്രീകരണം ഏപ്രില്‍ 12ന് ആരംഭിക്കും. അനില്‍ രാധാകൃഷ്ണ മേനോനും മാസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, ഇര്‍ഷാദ്, നൈല ഉഷ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ പൂജ ഏപ്രില്‍ പന്ത്രണ്ടിന് പാലക്കാട് നടക്കും.

di v

shortlink

Post Your Comments


Back to top button