ആഷിക്കി 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ബോളിവുഡ് പ്രണയികളാണ് ഫറാന്‍ അക്തറും ആദിത്യ റോയ് കപൂറും. എന്നാല്‍ ഇരുവരും തമ്മില്‍ കാമുകിയുടെ പേരില്‍ വഴക്ക് ആയതായാണ് ബോളിവുഡ് വാര്‍ത്തകള്‍. ശ്രദ്ധ കപൂറാണ് ഇവര്‍ക്കിടയിലെ വില്ലത്തി.
റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ… ആഷിക്കി 2 എന്ന ചിത്രത്തിന്റെ ലോക്കെഷനിടയില് ഇരുവരും പ്രണയത്തിലായെങ്കിലും ഇടയ്ക്ക് ഇവര്‍ പിരിഞ്ഞു. റോക്ക് ഓണ്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയില്‍ നായികയായ ശ്രദ്ധയുമായ് ഫറാന്‍ പ്രണയത്തിലായി. പക്ഷേ ശ്രദ്ധയുടെ പിതാവ് ശക്തി കപൂര്‍ ഈ ബന്ധത്തെ എത്തിര്‍ക്കുകയും അതിനെത്തുടര്‍ന്നു ഇരുവരും പിരിഞ്ഞുവെന്നും സൂചനകളുണ്ട്.
ഒക്കെ കണ്മണിയുടെ ഹിന്ദിപതിപ്പായ ഒക്കെ ജാനുവില്‍ വീണ്ടും ഒന്നിച്ച ഫറാന്‍- ആദിത്യ പ്രണയവും വീണ്ടും ആരഭിച്ചു. എന്നാല്‍ ഈ ബന്ധത്തില്‍ ഫറാന്‍ വലിയ താത്പര്യമില്ല. കഴിഞ്ഞ ദിവസം മഹേഷ് ഭട്ട് ഒരുക്കിയ ഒരു പാര്‍ട്ടിയില്‍ ഇതിനെചൊല്ലി ഇരുവരും വഴക്കായെന്നും അത് ഒത്തു തീര്‍പ്പാക്കാന്‍ ശ്രദ്ധ തന്നെ ഇവര്‍ക്കിടയില്‍ വന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments