CinemaHollywoodNEWSWorld Cinemas

ബീഫ് എന്ന് വിചാരിച്ച് പന്നിയെലിയുടെ ഇറച്ചി കഴിച്ച് പണികിട്ടിയ ഒരു താരം

ഹോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പിയേഴ്‌സ് ബ്രോസ്‌നര്‍ക്ക് മുട്ടന്‍ ഒരു പണി കിട്ടിയിരിക്കുകയാണ്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായ പിയേഴ്‌സ് ബ്രോസ്‌നര്‍ക്ക് മുന്‍പും പല അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ എത്തി പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ച് അടുത്തിടെ പുലിവാല്‍ പിടിച്ചത് ഒരു ഉദാഹരണം. ഇത്തവണ ഭക്ഷണത്തിലാണ് ബോണ്ട് നായകന് അബദ്ധം സംഭവിച്ചത്. അതും ചെറിയതൊന്നുമല്ല അല്‍പ്പം വന്‍ അബദ്ധം തന്നെയാണു താരത്തിനു പിണഞ്ഞത്.

മിസ്റ്റര്‍ ജോണ്‍സണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യത്തിനായി താരം നൈജീരിയയില്‍ കുറച്ചു ദിവസം മുമ്പ് എത്തി. പുതിയ നാട്ടിലെ ഭക്ഷണ രുചികള്‍ പരീക്ഷിക്കാന്‍ താരം തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം രാത്രിയില്‍ നൈജീരിയന്‍ രുചികള്‍ തേടി ഒരു ഹോട്ടലില്‍ കയറിയ അദ്ദേഹം ബീഫ് കഴിക്കാന്‍ തീരുമാനിച്ചു.

ആസ്വദിച്ച് കഴിച്ച് തുടങ്ങിയ താരത്തിനു ദേഹാസ്വാസ്ഥത അനുഭവപ്പെട്ടു തുടങ്ങി. കുറച്ചു കഴിഞ്ഞതോടെയാണു താരത്തിനു കാര്യങ്ങള്‍ വ്യക്തമായത്. ബീഫ് ആണെന്നു കരുതി താരം രുചിയോടെ കഴിച്ചതു പന്നിയെലിയുടെ ഇറച്ചിയായിരുന്നു. എന്തായാലും ബീഫ് കഴിക്കാന്‍ ചെന്ന ബ്രോസ്‌നര്‍ ഒരാഴ്ചയോളം കിടപ്പിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button