
മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പട്ടാള ചിത്രത്തിന്റെ സര്‍പ്രൈസ് പുറത്ത്. മേജര്‍ മഹാദേവനായി നാലാം തവണ മോഹന്‍ലാല്‍ വേഷമിടുന്ന 1971 ബിയോണ്ട് ബോര്ഡറില് മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് മോഹന്‍ലാല്‍ എത്തുക. മേജര്‍ മഹാദേവന്, അദ്ദേഹത്തിന്റെ പിതാവ് സഹദേവന് എന്നീ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സഹദേവന്റെ ചെറുപ്പവും വാര്‍ദ്ധക്യവും ലാല്‍ അവതരിപ്പിക്കുന്നുണ്ട്.
റിട്ടയേര്‍ഡ് മേജര്‍ സഹദേവന്റെ ഗെറ്റപ്പ് അടങ്ങുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ മൂന്ന് വേഷപകര്ച്ചകളും അടങ്ങുന്ന പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments