CinemaNEWS

ഇറാഖി പട്ടാളക്കാരുടെ യൂണിഫോം ഒപ്പിക്കുന്നതായിരുന്നു പ്രയാസം, ടേക്ക് ഓഫ് എന്ന ചിത്രത്തിലെ വസ്ത്രങ്ങള്‍ തുന്നിയ ഈ മിടുക്കിയെ അറിയാതെ പോകരുത്

സമീറ സനീഷിനൊപ്പം വസ്ത്രാലങ്കാര രംഗത്ത് മറ്റൊരു സ്ത്രീ സാന്നിദ്ധ്യം കൂടി മലയാള സിനിമയില്‍ തരംഗമാകുന്നു. ‘ബൈസക്കിള്‍ തീവ്‌സ്’, ‘അനുരാഗ കരിക്കിന്‍വെള്ളം’ തുടങ്ങി നിരവധി സിനിമകളില്‍ വസ്ത്രം തുന്നിയ ധന്യ ബാലകൃഷ്ണനാണ് ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടെയില്‍ ഹിറ്റായി മാറിയിരിക്കുന്നത്. ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച സമീറ എന്ന കഥാപാത്രത്തിന് ലളിതമായ വസ്ത്രങ്ങള്‍ തുന്നി നല്‍കിയതാണ് ധന്യയെ പ്രേക്ഷകര്‍ക്കിടെയില്‍ താരമാക്കിയത്.

ടേക്ക് ഓഫ് എന്ന ചിത്രത്തെ വസ്ത്രധാരണത്തെക്കുറിച്ച് ധന്യ പങ്കുവെയ്ക്കുന്നതിങ്ങനെ;

‘ഞാനിതുവരെ ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടേക്ക് ഓഫിലെ കഥാപാത്രങ്ങളാണ്. അതില്‍ എടുത്തു പറയേണ്ടത് പാര്‍വതി അവതരിപ്പിച്ച സമീറ എന്ന കഥാപാത്രമാണ്. സിനിമ കണ്ടിട്ടുള്ളവര്‍ ശ്രദ്ധിച്ചു കാണും സാധാരണക്കാരിയായ ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രങ്ങളാണ് പാര്‍വതി ധരിച്ചിരിക്കുന്നത്. പുത്തനെന്ന് തോന്നിക്കുന്ന വസ്ത്രങ്ങളൊന്നും പാര്‍വതിക്ക് നല്‍കിയിരുന്നില്ല. അല്‍പ്പം പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങളായിരുന്നു എല്ലാം. ഇറാഖി പട്ടാളക്കാരുടെ യൂണിഫോം ഒപ്പിച്ചെടുക്കുന്നതായിരുന്നു ഏറെ പ്രയാസം. ‘ഇറാഖി പട്ടാളക്കാരുടെ യൂണിഫോം ഇവിടെ കിട്ടില്ല. ഇറാഖില്‍ പോയി മേടിക്കാനും സാധിക്കില്ല. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍നിന്ന് കുറച്ച് തുണികള്‍ കിട്ടി. പക്ഷെ, അത് അഞ്ച് പേരുടെ യൂണിഫോമിന് മാത്രമെ തികഞ്ഞുള്ളു. 30 പേര്‍ക്ക് യൂണിഫോം വേണമായിരുന്നു. അതുകൊണ്ട് കാക്കി നിറത്തിലുള്ള ഫാബ്രിക്കില്‍ യൂണിഫോം പാറ്റേണ്‍ തമിഴ്നാട്ടില്‍നിന്ന് പിന്റ് ചെയ്ത് എടുക്കുകയായിരുന്നു. ചില സിനിമകളും ഇറാഖി പട്ടാളത്തിന്റെ വെബ്‌സൈറ്റിലുമൊക്കെ നോക്കിയാണ് പാറ്റേണ്‍ നിശ്ചയിച്ചത്. അതിന് മാത്രം ലക്ഷങ്ങളുടെ ചെലവും വന്നു. റിയലിസ്റ്റിക്കായിരിക്കണം ഓരോ സീനും എന്ന് മഹേഷ് നാരായണന് നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനും തടസ്സങ്ങളുണ്ടായിരുന്നില്ല’- ധന്യ ബാലകൃഷ്ണന്‍.
പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ധന്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button