വിജയ്‌യുടെ ഭൈരവ വിതരണത്തിനെടുത്തവര്‍ പ്രതിഷേധവുമായി രംഗത്ത്. വിജയ് ചിത്രം വിരതണത്തിനെടുത്തതിനാല്‍ വലിയ നഷ്ടമാണ് നേരിട്ടതെന്നും പതിനാല് കോടി രൂപ നഷ്ടപരിഹാരമായി വിജയ് നല്‍കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെടുന്നു. അടുത്തിടെയിറങ്ങിയ വിജയ് സൂര്യ രജനി ചിത്രങ്ങള്‍ തമിഴ് നാട്ടില്‍ കനത്ത നഷ്ടമാണ് വരുത്തിവെച്ചതെന്നും വിതരണക്കാര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിട്ടുവെന്നും വിതരണക്കാരനായ സുബ്രഹ്മണ്യം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിതരണക്കാരുടെ സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 70 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ സിനിമ 55 കോടി രൂപയ്ക്കാണ് വിതരണക്കാർ വിതരണം ഏറ്റെടുത്തത്. എന്നാൽ ചിത്രം കനത്ത നഷ്ടമായിരുന്നെന്നും 14 കോടിയാണ് നഷ്ടമുണ്ടാക്കിയതെന്നും വിതരണക്കാർ പറഞ്ഞു. വിജയ്‌യുടെ ചിത്രങ്ങൾ ഭാവിയിൽ ഏറ്റെടുക്കണമെങ്കിൽ ഈ പതിനാലുകോടിയുടെ നഷ്ടം വിജയ് തന്നെ നികത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒരു സിനിമയുടെ പരാജയം വലിയ വിജയമായി കൊണ്ടാടുന്ന ഏക ഇൻഡസ്ട്രി കോളിവുഡ് മാത്രമായിരിക്കുമെന്നും സുബ്രഹ്മണ്യം കുറ്റപ്പെടുത്തി.
Post Your Comments