ഹോളിവുഡിലെ വിസ്മയ ചിത്രമാണ് ഫാസ്റ്റ്&ഫ്യൂരിയസ്. ഏഴു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിലുമായി 142 കാറുകള്‍ തകര്‍ത്തുവെന്നാണ് ഒരു ബ്രിട്ടിഷ് ഇന്‍ഷുറന്‍സ് കമ്പനി വെളിപ്പെടുത്തുന്നത്. അതിൽ 37 എണ്ണം പ്രത്യേകം നിർമിച്ചവയാണ്. മറ്റു 169 വാഹനങ്ങള്‍ക്ക് നാശനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിനായി തകർത്തുകളഞ്ഞതിൽ ഏറ്റവും വിലകൂടിയത് ലൈകൻ ഹൈപെർസ്പോർട് എന്ന ഇരുപത്തിരണ്ടരക്കോടി വിലയുള്ള കാറാണ്. കൂടാതെ ലംബോര്‍ഗിനി, ഔഡി ആർ8, നിസാൻ ജിടി–ആർ, ഡോഡ്ജ് ലംബോഗിനി, മസരാട്ടി തുടങ്ങി സൂപ്പർ കാറുകളുടെ നീണ്ട നിരതന്നെയൂണ്ട് തകർക്കൽ ലിസ്റ്റിൽ. ഇൻഷുറൻസ് ദ ഗ്യാപ് എന്ന കമ്പനിയാണ് തകര്‍ത്ത കാറുകളുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത് . 3400 കോടി രൂപയാണ് ചിത്രത്തിലെ കാറുകളും കെട്ടിടങ്ങളും തകര്ത്തവകയില് പൊടിച്ചു കളഞ്ഞത്.
Post Your Comments