സൗന്ദര്യ ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് നടി രജീഷ വിജയന്. കൊച്ചിന് കോര്പ്പറേഷന് സംഘടിപ്പിച്ച സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ രജിഷ. കഴിഞ്ഞ ദിവസം വന്ന ഇത്തരമൊരു ഓഫര്‍ താന്‍ നിരസിച്ചുവെന്നും രജിഷ വെളിപ്പെടുത്തി. നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിനായകന് അത് വേണ്ടുവോളമുണ്ടെന്ന് രജിഷ ചടങ്ങില്‍ പറഞ്ഞു.
ദേശീയ അവാര്‍ഡ് നേടാന്‍ എളുപ്പമാണെന്നും സംസ്ഥാന അവാര്‍ഡ് നേടനാണ് ബുദ്ധിമുട്ട് എന്നും ചടങ്ങില്‍ പങ്കെടുത്ത വിനായകന് അഭിപ്രായപ്പെട്ടു. കേരളത്തിലെ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ രീതി ഇതാണ്. പക്ഷെ ഇത് ഇപ്പോള്‍ നാട് തിരിച്ചറിഞ്ഞുവെന്നും വിനായകന് പറഞ്ഞു.
രജിഷ വിജയന്, വിനായകന്, മണികണ്ഠന് ആചാരി, രാജീവ് രവി എന്നിവരെയാണ് ആദരിച്ചത്. കൊച്ചി മേയര്‍ സൗമിനി ജെയിന്, ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദ്,കെ ജെ ആന്റണി, ഷീബാ ലാല്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
Post Your Comments