വിജയ് സേതുപതി ഇന്ന് തമിഴ് സിനിമയിലെ മികച്ച വിജയം നേടുന്ന ഒരു നടനാണ്. എന്നാല്‍ സിനിമയെ തോല്‍പ്പിക്കുന്ന ഒരു ജീവിത കഥ വിജയ്ക്കുണ്ട്. പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്പ് സ്നേഹിച്ച പെണ്ണിനോടൊപ്പമുള്ള ജീവിതത്തിനായും കുടുംബ പ്രാരാബ്ദങ്ങള്‍ തീര്‍ക്കുന്നതിനായും ദുബായില്‍ ജോലി തേടിയെത്തിയ ഒരുകാലം. തന്റെ ജീവിതത്തിലെ പ്രണയത്തിന്റെയും പ്രാരാബ്ദത്തിന്റെയും മരുഭൂമിക്കഥ വെളിപ്പെടുത്തുകയാണ് വിജയ്
വിജയുടെ വാക്കുകള്‍ ഇങ്ങനെ..
ദുബായില്‍ എത്തിയ താന്‍ ഒരു ഡിഷ് വിതരണ കമ്പനിയിൽ അക്കൗണ്ടൻ്റായി ഉപജീവനം ആരംഭിച്ചു. ബർ ദുബായിലെ ബറോഡ ബാങ്കിനടുത്തെ ഒരു കെട്ടിടത്തിലായിരുന്നു നാട്ടുകാരായ ചില സുഹൃത്തുക്കളോടൊപ്പം താമസം. കൊച്ചുമുറിയിലെ അട്ടിക്കട്ടിലിൽ ചുരുണ്ടുകൂടി ഉറങ്ങുമ്പോൾ സ്വപ്നം കണ്ടത് സിനിമ മാത്രം.
എന്നാല്‍ അതിനെക്കാള്‍ ശക്തമായിരുന്നു മാതാപിതാക്കളും പറക്കമുറ്റാത്ത സഹോദരങ്ങളടക്കമുള്ള കുടുംബത്തിന്‍റെ ജീവിതം സുരക്ഷിതമാക്കണമെന്ന ചിന്ത. അതിന് ഇൗ മരുഭൂമയില്‍ അധ്വാനിച്ചേ തീരൂ. സ്വപ്നങ്ങൾ ഒരു ഭാഗത്ത് ഒതുക്കിവച്ച് വിജയ് ദുബായ് ജീവിതം തുടർന്നു.
2000ത്തില്‍ ദുബായിലെത്തിയ വിജയ് 2003 ല്‍ തിരിച്ച് നാട്ടിലേയ്ക്ക് വിമാനം കയറി. തന്റെ ജീവിതത്തിലെ ഓരോ നാളും മനപ്പാഠമായി കൊണ്ട് നടക്കുന്ന വിജയ് ദുബായിൽ നിന്നുള്ള ചെറിയൊരു സമ്പാദ്യവും കൊണ്ട് തിരിച്ച് നാട്ടിലെത്തി കൊല്ലം സ്വദേശി ജെസ്സിയെ ജീവിത സഖിയാക്കി.
വീണ്ടും ജീവിതത്തിന്റെ പുതിയ വേഷത്തില്‍ തിയേറ്റര്‍ അക്കൌണ്ടന്റ് ആയും മറ്റും ജോലിചെയ്ത വിജയ് 2010ൽ സീനു രാമസ്വാമിയുടെ തേന്മർക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. തുടർന്ന് 2012 മൈക്കിൾ കാർത്തികേയൻ്റെ പിസ്സ എന്ന ഹൊറർ ചിത്രം ഹിറ്റായതോടെ വിജയിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ചുരുങ്ങിയ കാലയളവില്‍ മികച്ച വിജയം കൊയ്ത് മുന്നേറുന്ന വിജയ് ഏറ്റവും പുതിയ ചിത്രം കാവൻ്റെ രാജ്യാന്തര പ്രിമിയർ ഷോയ്ക്ക് വേണ്ടി വീണ്ടും ദുബായില്‍ എത്തിയപ്പോഴാണ് തന്റെ ജീവിതത്തിലെ ഈ പ്രണയ മരുഭൂമിക്കാലം മനോരമ ഓണ്‍ലൈനോട് പങ്കുവച്ചത്.
Post Your Comments