ബോളിവുഡിലെ താരരാജക്കന്മാര് ആയ ഷാരൂഖ്, ആമീര്‍, സല്മാന് എന്നിവര്‍ സിനിമാ മേഖലയില്‍ ഇരുപതിലധികം വര്‍ഷങ്ങളായി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുവെങ്കിലും ഇതുവരെയും ഒന്നിച്ചു ഒരു ചിത്രത്തില്‍ മൂവരും പ്രത്യക്ഷപ്പെട്ടിട്ടില്ല. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ബോളീവുഡിലെ മൂന്ന് ഖാന് മാര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു.
ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായി കഴിഞ്ഞയാഴ്ച ഷാരൂഖ് ഖാനും സല്മാന് ഖാനും മാല ദ്വീപിലെത്തിയിരുന്നുവെന്നാണ് റിപോര്‍ട്ട്. പാനി ഫൗണ്ടേഷന് പ്രൊജക്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ആമീര്‍ ഖാന് മാലദ്വീപില്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
2018ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസിയായ കുല്‍ജീന്ദര്‍ ഗീറാണ്. ഏറെ ചര്‍ച്ചാവിഷയമായ രാജ്യസ്നേഹവും ക്യാമ്പസ് രാഷ്ട്രീയവുമായിരിക്കും ചിത്രത്തിലെ പ്രധാന വിഷയങ്ങള്‍. ദീപിക പദുക്കോണ്‍ ചിത്രത്തിലുണ്ടാകുമെന്നും റിപോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ബോളിവുഡ് പുറത്തുവിട്ടിട്ടില്ല.
കുല്‍ജീന്ദര്‍ ഗീറിന്റെ ‘ഫാബുലസ് അട്ടറന്സസ്’ കാന്‍ ഫെസ്റ്റിവലില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Post Your Comments