ഒരു സിനിമ ഒരുകൂട്ടം ആളുകളുടെ പ്രയത്ന ഫലമായി പൂര്‍ത്തിയാവുന്ന കലയാണ്. എന്നാല്‍ അത് ചില സമയം താരത്തിന്റെത് മാത്രമായി മാറാറുണ്ട്. എന്തുതന്നെയായാലും തിയേറ്ററുകളില്‍ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്യുമ്പോള്‍ ആ സിനിമയ്ക്കായി പ്രവര്‍ത്തിച്ചവര്‍ വലിയ സന്തോഷത്തിലാകുന്നു. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നു വരുന്ന മറ്റൊരു ദുഷിച്ച പ്രവണതയാണ് സിനിമ റിലീസായിക്കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് വ്യാജന്‍ ഇറക്കുകയെന്നത്. നവ മാധ്യമങ്ങളുടെ വളര്‍ച്ച ഇത്തരം പ്രവണതയെ വളര്‍ത്തുകയാണ് ചെയ്തതത്.
അങ്ങനെ അതിനു ഇരയായിരിക്കുകയാണ് പൃഥിരാജിന്‍റെ പുതിയ ബോളിവുഡ് ചിത്രം. അക്ഷയ് കുമാറും തപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘നാം ശബാന’ എന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് പൃഥി എത്തുന്നത്. ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിനെ തകര്‍ക്കുന്ന തരത്തില്‍ സിനിമ ഇപ്പോള്‍ ഇന്റര്‍നെറ്റിലുടെ ആരോ പ്രചരിപ്പിച്ചിരിക്കുകയാണ്.
37 വിദേശ രാജ്യങ്ങളിലടക്കം പ്രദര്‍ശനത്തിനെത്തുന്ന സിനിമയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. അനധികൃതമായിട്ടുള്ള പല വെബ് സൈറ്റുകളിലും സിനിമ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇത്തരം സൈറ്റുകളില്‍ ഫ്രീയായി തന്നെ സിനിമ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
Post Your Comments