ബോളിവുഡിലെ പ്രശസ്ത സംവിധായകന് കരൺ ജോഹര്‍ തന്റെ വീട്ടിലെ പുതിയ അതിഥികൾക്കായി മനോഹരമായ നഴ്സറി ഒരുക്കിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ഭാര്യയും കരൺ ജോഹറിന്റെ അടുത്ത സുഹൃത്തുമായ ഗൗരി ഖാനാണ് നഴ്സറിയ്ക്ക് രൂപ കല്പന ചെയ്തിരിക്കുന്നത്.
വാടക ഗർഭപാത്രത്തിൽ ജനിച്ച തന്റെ ഇരട്ടക്കുട്ടികൾക്ക് യാതൊരുവിധ കുറവും വരുത്തരുതെന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നഴ്സറി രൂപ കൽപന ചെയ്തെന്ന് കരൺ ജോഹർ പറയുന്നു. ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് പിന്നില്‍ ഏറ്റവും കൂടുതൽ പിന്തുണ നല്‍കിയത് ഗൗരി ഖാനാണ് എന്നും കരൺ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 7നാണ് കരണിന് ഇരട്ടക്കുട്ടികള്‍ പിറന്നത്. രൂഹി ജോഹര്‍, യഷ് ജോഹര്‍ എന്നാണ് കുഞ്ഞുങ്ങളുടെ പേര്.
My baby nursery designed by @gaurikhan with so much love and care….its my paradise!!! Love you gauri…. pic.twitter.com/2AS6OWhBtw
— Karan Johar (@karanjohar) March 31, 2017
Post Your Comments