ഗ്രേറ്റ് ഫാദറിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട പൃഥ്വിരാജിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനത്തില്‍ 4.31 കോടി നേടിയെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പ്രേമികള്‍ താരത്തിനെതിരെ പ്രതികരിച്ചത്.
ആഗസ്റ്റ് ഫിലിം കമ്പനി തള്ളലിന്റെ കാര്യത്തില്‍ മുന്നിലാണെന്ന് ഇവര്‍ പരിഹസിക്കുന്നു. ഇന്നലെ 202 റിലീസിംഗ് സെന്ററുകള്‍ ചിത്രത്തിന് ലഭിച്ചുവെന്ന ആഗസ്റ്റ് സിനിമാസിന്റെ വാദവും ഇവര്‍ പൊളിച്ചടുക്കുന്നു. ഗ്രേറ്റ് ഫാദര്‍ ഇന്നലെ കേരളത്തില്‍ 202 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രേക്ഷകരുടെ പ്രതികരണം. ഇന്നലെ മാത്രം 958 ഷോ കളിച്ചുവെന്ന ആഗസ്റ്റ് സിനിമയുടെ പോസ്റ്റിനെതിരെയും ചിലര്‍ രംഗത്തെത്തി. 202 കേന്ദ്രങ്ങളില്‍ 958 ഷോ എന്ന് ആദ്യം പോസ്റ്റിടുകയും പിന്നീട് 958 ഷോ എന്നത് റിമൂവ് ആക്കിയെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. പരസ്യ പ്രചരണത്തിന് വേണ്ടി ഇത്രയുമൊക്കെ തള്ളല്‍ നടത്താമോ എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. ആദ്യദിന കളക്ഷനില്‍ പുലിമുരുകന് എന്ന ചിത്രത്തെ ഗ്രേറ്റ് ഫാദര്‍ പിന്നിലാക്കി എന്നത് വിശ്വസിക്കാനാകാത്ത കാര്യമാണെന്നും വ്യക്തമായ കളക്ഷനല്ല ആഗസ്റ്റ് സിനിമാസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും മറ്റു ചിലര്‍ ആരോപിക്കുന്നു. ചിത്രത്തിന്റെ ഹൈപ്പ് കൂട്ടാനുള്ള തന്ത്രമാണിതതെന്നും പൃഥ്വിരാജിനോട് ഉണ്ടായിരുന്ന ബഹുമാനം പോയി കിട്ടിയെന്നും ചിലര്‍ പ്രതികരിച്ചു.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു വമ്പന്‍ മലയാളം റിലീസിന് ആഭ്യന്തരവിപണിയില്‍ ലഭിക്കുന്ന പ്രതികരണത്തിന്റെ അളവ് അറിയാനുള്ള ഒരു പരീക്ഷണം എന്ന നിലയില്‍ ഈ നേട്ടത്തെ കാണാം. നമ്മള് വളരുകയാണ് സുഹൃത്തുക്കളെ.. ഈ വിജയത്തിന്റെ അവകാശം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമുള്ളതാണ്. നന്ദി
Post Your Comments