കേരളത്തിലെ ബാഹുബലിയുടെ വിതരണാവകാശം വിറ്റ് പോയത് 13 കോടി രൂപയ്ക്ക്. ബാഹുബലി ആദ്യ ഭാഗം വിതരണത്തിനെത്തിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തന്നെയാണ് രണ്ടാം ഭാഗവും സ്വന്തമാക്കിയിരിക്കുന്നത്.
500 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ നിന്നും ലാഭമൊന്നും കിട്ടിയില്ലെന്നായിരുന്നു നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോബു യാര്‍ലഗദ്ദ പ്രതികരിച്ചത്. ഇതിന്റെ വിശദീകരണം നല്കാന് അദ്ദേഹം തയ്യാറായില്ല. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തിയേറ്റര്‍ അവകാശം വിറ്റതിലൂടെ മാത്രം നിര്‍മ്മാതാക്കളായ ഷോബു യാര്ലഗദ്ദയ്ക്കും പ്രസാദ് ദേവിനേനയ്ക്കും 500 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 28-നാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തുന്നത്.
Post Your Comments