കഴിഞ്ഞ ദിവസം രാത്രിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ നിര്‍മ്മാതാവിനെ ചിലര്‍ ആക്രമിച്ച സംഭവത്തില്‍ 14 പേര് കസ്റ്റഡിയില്‍. നിര്‍മ്മാതാവിനെ ഹോട്ടലിലെ നോ പാര്‍ക്കിംഗ് ബോര്‍ഡുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തോടെ ആകാശ മിഠായി സിനിമയുടെ പ്രൊഡക്ഷന്‍ സംഘം താമസിക്കുന്ന ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിലെ ബീയര്‍ പാര്‍ലറില്‍ മദ്യപിക്കുകയായിരുന്ന യുവാക്കള്‍ അക്രമാസക്തരാവുകയും തടയാനെത്തിയ സെക്യുരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഈ സമയം ഹോട്ടലിലേക്ക് കാറില്‍ വന്നിറങ്ങിയ സുബൈറിനെ നോ പാര്‍ക്കിങ് ബോര്‍ഡ് ഉപയോഗിച്ച്് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കും വലതു ചെവിക്കും പരിക്കേറ്റ സുബൈറിനെയും തലക്ക് മാരകമായി കഷതമേറ്റ സെക്യൂരിറ്റി ജീവനക്കാരനെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാദുഷയുടെ പരിക്ക് സാരമുളളതല്ല.
സംഘം ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് സുബൈര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, മി.മരുമകന്, പലേരി മാണിക്യം, തിരക്കഥ, സലാം കാശ്മീര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് മഹാ സുബൈര്‍ വര്‍ണ്ണചിത്ര.
തമിഴ് നടനും സംവിധായകനുമായ സമുദ്രകനിയുടെ ആദ്യ മലയാള സംവിധാനമാണ് ആകാശ മിഠായി. അപ്പ എന്നാ പേരില്‍ അദ്ദേഹം തന്നെ താമിഴില്‍ എടുത്ത ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം
Post Your Comments