BollywoodGeneralNEWS

എല്ലാം വെളിപ്പെടുത്താന്‍ ഒരുങ്ങി ഹൃത്വിക് റോഷന്‍

ബോളിവുഡില്‍ ഒട്ടുമിക്ക താരങ്ങളും അവരുടെ ആത്മകഥ പുറത്തിറങ്ങി കഴിഞ്ഞു. ഒടുവില്‍ ബോളിവുഡ് സൂപ്പര്‍ നായകന്‍ ഹൃത്വിക് ആണ് തന്‍റെ ആത്മകഥയുമായി അവതരിക്കുന്നത്. സിനിമാ ലോകത്ത് ഒരുപാട് വിവാദങ്ങളില്‍ അകപ്പെട്ട താരമാണ് ഹൃത്വിക്. കങ്കണയുടെ വിഷയമടക്കം ഒട്ടേറെ വിവാദ വാര്‍ത്തകളില്‍ താരത്തിന്‍റെ പേര് വന്നിട്ടുണ്ട്. എല്ലാ വിവാദ വാര്‍ത്തകള്‍ക്കും തന്‍റെ ആത്മകഥയിലൂടെ മറുപടി നല്‍കുമെന്നാണ് താരത്തിന്‍റെ വാദം. സംവിധായകനായ ആച്ഛന്റെ പാത സ്വീകരിക്കുമോയെന്നും ആത്മകഥയില്‍ ഹൃത്വിക് വ്യക്തമാക്കും. മുന്‍ഭാര്യ സുസൈനുമായുള്ള വേര്‍പിരിയലിനെക്കുറിച്ചും ആത്മകഥയില്‍ ഹൃത്വിക് വിവരിക്കും.

shortlink

Post Your Comments


Back to top button