CinemaNEWS

മരണത്തില്‍ റെക്കോര്‍ഡിട്ട് നടന്‍ കൃഷ്ണകുമാര്‍!

ലയാളത്തിലെ ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ചതാക്കിയ കലാകാരനാണ് കൃഷ്ണകുമാര്‍. അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും മരണപ്പെടുക എന്നൊരു റെക്കോര്‍ഡും കൃഷ്ണകുമാറിന്‍റെ പേരിലുണ്ട്. അഭിനയിച്ച 130 സിനിമകളില്‍ 100 സിനിമകളിലും താന്‍ മരിക്കുന്നുണ്ടെന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പങ്കുവെച്ചത്.

എന്‍റെ മിക്ക സിനിമകളിലെയും കഥാപാത്രങ്ങള്‍ മരണം ഏറ്റുവാങ്ങാറുണ്ട്. ഞാന്‍ അഭിനയിച്ച 130 സിനിമകളില്‍ 100 സിനിമകളിലും മരിക്കുന്നുണ്ട്. തുടക്ക ചിത്രമായ ‘കാശ്മീര’ത്തില്‍ ഉണ്ണിയെന്ന കഥാപാത്രം ബോബ് സ്ഫോടത്തിലാണ് മരിക്കുന്നത്. ‘കാറ്റ് വന്നു വിളിച്ചപ്പോള്‍’ എന്ന ചിത്രത്തില്‍ മരിക്കുന്നുണ്ട്, ‘സലാം കാശ്മീരി’ല്‍ വെടിയേറ്റ് മരിക്കുന്നുണ്ട്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ സായ്കുമാര്‍ മരിക്കുന്നത് കൊണ്ട് രക്ഷപ്പെടുന്നു. ഒരിക്കല്‍ എന്‍റെ ഭാര്യ ചോദിച്ചത് നിങ്ങള്‍ ഏതെങ്കിലുമൊരു സിനിമയില്‍ ജീവിച്ചിരിക്കുന്ന കഥാപാത്രാമായി വരുമോ എന്നായിരുന്നു. സീരിയലുകളിലും ഇതേ പോലെ തന്നെ, മിക്ക സീരിയലുകളിലും എനിക്ക് അഭിനയം തുടരാനാവാതെ വന്നപ്പോള്‍ എന്‍റെ കഥാപാത്രത്തെ കൊന്നിട്ടുണ്ട്. – കൃഷ്ണ കുമാര്‍

shortlink

Post Your Comments


Back to top button