CinemaGeneralIndian CinemaMollywoodNEWS

വിവാഹ വാര്‍ത്ത സത്യം; നടി ഗൗതമി നായര്‍ പ്രതികരിക്കുന്നു

 

വിവാഹ വാര്‍ത്ത സത്യമാണെന്ന് നടി ഗൗതമി നായര്‍. വരന്‍ സിനിമാ മേഖലയില്‍ നിന്നുമാണെന്നും ഗൗതമി നായര്‍ പ്രതികരിച്ചു. എന്നാൽ ഇപ്പോൾ കൂടുതലൊന്നും വെളിപ്പെടുത്താൻ കഴിയില്ല. അടുത്ത അഞ്ചുദിവസത്തിനുള്ളിൽ ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തുമെന്നും ഗൗതമി ഒരു മാധ്യമത്തിനോട് പ്രതികരിച്ചു.

വിവാഹം കഴിക്കാൻ പോകുന്ന ആളും സിനിമാരംഗത്തുനിന്നാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേരും ഈ വാർത്തയുടെ സത്യാവസ്ഥ ഒരുമിച്ച് വെളിപ്പെടുത്തുന്നതാണ്. പുതിയ ചിത്രങ്ങൾ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലയെന്നും ഗൗതമി പറഞ്ഞു.

ദുൽക്കർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലൂടെ സിനിമാരംഗത്തെത്തി ഗൗതമി വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി.

shortlink

Related Articles

Post Your Comments


Back to top button