മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്റെ ‘ ചില ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തി. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റര്‍നെറ്റിലെത്തിയിരിക്കുന്നത്. മമ്മൂട്ടിയും സ്നേഹയും തമ്മിലെ വൈകാരിക രംഗമാണ് യൂട്യൂബിലടക്കം പുറത്തായിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.
മമ്മൂട്ടി പുതിയ വേഷപകര്‍ച്ചയിലെത്തുന്ന ചിത്രം വെള്ളിയാഴ്ച്ച റിലീസ് ചെയ്യാന്‍ തയ്യാറാവുകയാണ്. നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് നിര്‍മ്മാണം നിര്‍വഹിച്ചിട്ടുള്ളത്.
തമിഴ് താരം ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്. സെന്‍സര്‍ ചെയ്യുന്നതിന് മുന്‍പ് ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ എഡിറ്റ് ചെയ്തിടത്ത് നിന്ന് ആരെങ്കിലും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണോ എന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ പ്രൊമോഷനുവേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ചില ഭാഗങ്ങള്‍ ചോര്‍ത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്. അതിനു പിന്‍ബലമേകുന്ന ചില തെളിവുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന് പറയുന്നതാണെന്ന പേരിലുള്ള സ്ക്രീന്‍ഷോട്ടുകളും ശബ്ദരേഖയുമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചോര്‍ന്ന ദൃശ്യങ്ങള്‍ പിന്‍വലിക്കേണ്ടെന്നും അത് വൈറലാക്കാനും ആണ് നിര്‍ദേശിക്കുന്നത്. ഷാജി നടേശന്റെ പേരില്‍ ചില വാട്സ് അപ് & ഓഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നു.മമ്മൂട്ടി ഫാന്‍സിന്റെ പ്രതിനിധിയെന്ന പേരില്‍ ഒരാള്‍, ഷാജി നടേശനെ ബന്ധപ്പെട്ടപ്പോള്‍ അത് സിനിമയ്ക്ക് ഗുണമാണെന്നും വൈറലാക്കാനും നിര്‍ദേശിക്കുന്നുവെന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്.
ഷാജി നടേശന് അയച്ചതെന്ന പേരില്‍ ഒരു വാട്ട്സപ്പ് രേഖയും പ്രചരിക്കുന്നുണ്ട്. ആ സ്ക്രീന്‍ഷോട്ടിലും വീഡിയോ പരമാവധി പ്രചരിപ്പിക്കാന്‍ ഷാജി നടേശന് നിര്‍ദേശിക്കുന്നു. എന്നാല്‍ ഈ രണ്ട് രേഖകളുടെയും ആധികാരികത ഇനിയും പൂര്‍ണമായും ബോധ്യപ്പെട്ടിട്ടില്ല. വിഷയത്തോട് ഇതുവരെയും ഔദ്യോഗികമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് 30 മുതല്‍ 150ല്‍ അധികം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്.
Post Your Comments