CinemaGeneralNEWS

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സത്യരാജ് വെളിപ്പെടുത്തുന്നു

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി2 ഉടന്‍ റിലീസ് ആകുകയാണ്. ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത് പറയാതെ പോയതെല്ലാം രണ്ടാം ഭാഗത്തിന്‍റെ ഹൈലൈറ്റ് ആകും. ചിത്രത്തിന്‍റെ ആദ്യ ഭാഗം എത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ചോദിക്കുന്ന ഒന്നാണ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത്. അടക്കാനാവാത്ത ആവേശം പ്രേക്ഷകരില്‍ ഉള്ളതിനാല്‍ തന്നെ ഞായറാഴ്ച രാമോജി റാവു ഫിലിം സിറ്റിയില്‍ നടന്ന ബാഹുബലിയുടെ പ്രസ് റിലീസ് പുറത്തിറക്കുന്ന ചടങ്ങിലും ആരാധകരില്‍ നിന്ന് സമാനമായ ചോദ്യം ഉയര്‍ന്നു.

അതിന് മറുപടി നല്‍കിയതാകട്ടെ കട്ടപ്പയായി സ്ക്രീനില്‍ നിറഞ്ഞ സാക്ഷാല്‍ സത്യരാജും. നിറഞ്ഞ കൈയടിയോടെയാണ് കട്ടപ്പയെ ആരാധകര്‍ സ്റ്റേജിലേക്ക് വരവേറ്റത്. ആരാധകരുടെ ആ വിലയേറിയ ചോദ്യത്തിന് കട്ടപ്പ നല്‍കിയ മറുപടി ഇതായിരുന്നു.

”ചിത്രത്തിന്‍റെ  നിര്‍മാതാവായ ശോഭു ബാഹുബലിയായ പ്രഭാസിനെ കൊല്ലാന്‍ എനിക്ക് നല്ല പൈസ തന്നു. എന്‍റെ സംവിധാകനായ രാജമൗലി ബാഹുബലിയെ കൊല്ലാനും പറഞ്ഞു. ഞാനത് അനുസരിച്ചു. അല്ലെങ്കില്‍ എന്റെ അരുമയായ പ്രഭാസിനെ ഞാനെന്തിന് കൊല്ലണം” സത്യരാജ് ചോദിച്ചു.

ബാഹുബലി-2ല്‍ അച്ഛന്‍ അമരേന്ദ്ര ബാഹുബലിയായും മകന്‍ മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് രംഗത്തെത്തുമെന്ന് സംവിധായകനായ രാജമൗലി പറഞ്ഞു. ഏപ്രില്‍ 28ന് 6500 സ്ക്രീനുകളിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരവുമായി ബാഹുബലി-2 തിയറ്ററില്‍ എത്തുക.

shortlink

Related Articles

Post Your Comments


Back to top button