CinemaNEWS

ആമിക്ക് കരുത്ത് പകരാന്‍ മറ്റൊരു നടി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുന്നയൂര്‍ക്കുളത്ത് ആരംഭിച്ചു. മഞ്ജു വാര്യരാണ് മാധവിക്കുട്ടിക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുന്നത്, മഞ്ജുവിനൊപ്പം നടി ജ്യോതി കൃഷ്ണയും ആമിയുടെ ഭാഗമാകും. കമല സുരയ്യയുടെ അടുത്ത കൂട്ടുകാരിയായിരുന്ന മാലതിയുടെ വേഷത്തിലാണ് ജ്യോതികൃഷ്ണ അഭിനയിക്കുന്നത്. കമലാ സുരയ്യയുടെ കസിനായിരുന്നു മാലതി. ഇരുവരും തമ്മില്‍ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുമായിരുന്നു. വിദ്യാബാലനെ നായികയായി തീരുമാനിച്ചപ്പോഴും ജ്യോതികൃഷ്ണ തന്നെയായിരുന്നു ഈ വേഷം കൈകാര്യം ചെയ്യാന്‍ ഇരുന്നത്. മഞ്ജുവുമൊത്ത് അഭിനയിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജ്യോതികൃഷ്ണ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button