അടുത്തിടെ ചലച്ചിത്ര ലോകത്ത് പാട്ടുകളുടെ കോപ്പിറൈറ്റ്സുമായി ബന്ധപ്പെട്ട് ഇളയരാജയും എസ്.പി ബാലസുബ്രഹ്മണ്യവും വാര്‍ത്തകളില്‍ നിറഞ്ഞത്.എസ്.പി ബാലസുബ്രഹ്മണ്യം നടത്തുന്ന സ്റ്റേജ് ഷോകളില്‍ അനുവാദം വാങ്ങാതെ താന്‍ ഈണമിട്ട ഗാനങ്ങല്‍ പാടുന്നു എന്നു കാണിച്ച് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് ഇനിയുള്ള വേദികളില്‍ ഇളയരാജയുടെ പാട്ടുകള്‍ പാടില്ലെന്ന് എസ്.പി.ബി അറിയിച്ചിരുന്നു.
എന്നാല്‍ അദ്ധേഹത്തിന്റെ അനുവാധതോടുകൂടി തന്നെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എസ്.പിബി. വിശാല്‍ പ്രസിഡന്റായ നടികര്‍ സംഘം ഇസൈജ്ഞാനിക്ക് ആദരമൊരുക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഗായകനായി എസ്.പി.ബി യും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments